Latest NewsNewsIndia

‘ഹിന്ദു എന്നത് സഭ്യതക്ക് നിരക്കാത്ത വാക്ക്, അതിന് അശ്ലീലം നിറഞ്ഞ അർത്ഥം’: വിവാദ പരാമർശവുമായി കർണാടക കോൺഗ്രസ് നേതാവ്

ബംഗളൂരു: ഹിന്ദു എന്ന വാക്കിന് അശ്ലീലം നിറഞ്ഞ അർത്ഥമാണെന്ന വിവാദ പരാമർശവുമായി കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സതീഷ് ലക്ഷ്മണറാവു ജാർകിഹോളി. ഹിന്ദു എന്ന വാക്കിന്റെ ഉറവിടം ഇന്ത്യയല്ല, പേർഷ്യയാണെന്നും സതീഷ് ലക്ഷ്മണറാവു പറഞ്ഞു.

‘ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി പിന്നെ എന്തു ബന്ധമാണുള്ളത്. ഇവിടെയെങ്ങനെയാണത് ഇത്രത്തോളം സ്വീകാര്യമായത്? ഇത് ചർച്ച ചെയ്യേണ്ട വിഷയമാണ്. ഹിന്ദു എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞാൽ നിങ്ങൾ നാണം കൊണ്ട് ചൂളിപ്പോകും. സഭ്യതക്ക് നിരക്കാത്ത വാക്കാണത്. ആ വാക്ക് എവിടെ നിന്നാണ് വന്നതെന്നറിയാൻ വിക്കിപീഡിയ നോക്കണം,’ ​ബെലഗവി ജില്ലയിൽ നടന്ന പരിപാടിയിൽ സംസാരിക്കവേ ​ സതീഷ് ലക്ഷ്മണറാവു പറഞ്ഞു.

ചൈനയിലെ സീറോ കോവിഡ് പോളിസി തിരിച്ചടിയായി, ഐഫോൺ ഉൽപ്പാദനം കുത്തനെ കുറഞ്ഞു

ലക്ഷ്മണറാവുവിന്റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. നിരവധിപ്പേരാണ് കോൺഗ്രസ് നേതാവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിട്ടുള്ളത്. സതീഷ് ലക്ഷ്മണറാവു ഹിന്ദുക്കളെ അപമാനിക്കുകയാണെന്ന് കർണാടക ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button