MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ഉണ്ണി മുകുന്ദനോട് പോയി ഞാന്‍ സോറി പറഞ്ഞു’: തുറന്നു പറഞ്ഞ് സ്വാസിക

പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. ബിഗ് സ്‌ക്രീനിലും മനി സ്‌ക്രീനിലും ഒരുപോലെ സജീവമാണ് താരം. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ചതുരം’ ആണ് സ്വാസികയുടെതായി തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സ്വാസിക ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഉണ്ണി മുകുന്ദനൊപ്പം തന്റെ പേരില്‍ വന്ന ഗോസിപ്പിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്വാസിക ഇപ്പോള്‍. ഉണ്ണി മുകുന്ദനൊപ്പം തന്റെ പേര് ചേര്‍ത്ത് വന്ന ഗോസിപ്പ് ഏറെക്കാലം നീണ്ടു നിന്നിരുന്നു എന്ന് സ്വാസിക പറയുന്നു.

സ്വാസികയുടെ വാക്കുകൾ ഇങ്ങനെ;

ഹൗസ് ബോട്ടിന് തീപിടിച്ചു : പാചകക്കാരന് പരിക്ക്, സംഭവം ആലപ്പുഴയിൽ

‘മാമാങ്കം’ കണ്ടിട്ട് താന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ മുതലാണ് ഗോസിപ്പ് വരാന്‍ തുടങ്ങിയത്. ലോക്ക്ഡൗൺ സമയത്ത് ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്തിരുന്നു. ‘മഴ വന്നപ്പോള്‍ വാഴ ഒടിഞ്ഞു പോയി’ എന്നുള്ള പോസ്റ്റ് ആയിരുന്നു. ‘അയ്യോ’ എന്ന് താന്‍ കമന്റിട്ടു.

തുടർന്ന് ‘സ്വാസികയ്ക്ക് കയറി ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു’, ‘കൃഷി നശിച്ചു’, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ’ എന്നൊക്കെയുള്ള ഗോസിപ്പുകള്‍ വന്നിരുന്നു. അത് കേട്ട് ഏറെ ചിരിച്ചു. ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ടപ്പോള്‍ സോറി പറഞ്ഞു. താന്‍ ആ പോസ്റ്റ് ഇട്ടത് കൊണ്ടാണല്ലോ ഈ ഗോസിപ്പ് വന്നത്. അതൊന്നും കുഴപ്പമില്ല, ഇതൊക്കെ ഇതിന്റെെ ഭാഗമാണല്ലോ എന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button