AlappuzhaLatest NewsKeralaNattuvarthaNews

ഹൗസ് ബോട്ടിന് തീപിടിച്ചു : പാചകക്കാരന് പരിക്ക്, സംഭവം ആലപ്പുഴയിൽ

ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്

ആലപ്പുഴ: ഹൗസ് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്.

Read Also : പുഴയില്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ നീക്കം ചെയ്യും: നിര്‍ദ്ദേശം നല്‍കി പഞ്ചായത്ത് സെക്രട്ടറി

കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ആണ് സംഭവം. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് അപകടം നടന്നത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി.

ഹൗസ് ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടിത്തത്തിന് കാരണം. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button