അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമി ഫൈനലിന്റെ പടിക്കൽ കലമുടച്ച് ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തുപോയ വാർത്തയാണ് ഇന്ന് ആരാധകരെ ഏറെ ഞെട്ടിച്ചത്. സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സ് 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.
ബാറ്റിങ് നിരയും ബൗളിങ് നിരയും തീർത്തും പരാജയപ്പെട്ടതോടെയാണ് ലോകോത്തര ടീമായ ദക്ഷിണാഫ്രിക്ക സെമി കാണാതെ മടങ്ങുന്നത്. മുൻനിര ബാറ്റ്സ്മാന്മാർ നിരാശപ്പെടുത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ മില്ലറുടെ ബാറ്റിലേക്കായിരുന്നു. നാല് വിക്കറ്റിന് 90 എന്ന നിലയിലാണ് മില്ലർ ക്രീസിലെത്തിയത്.
പതിവിന് വിപരീതമായി ക്രീസിൽ പിടിച്ചുനിന്ന് സിംഗിളുകളും ഡബിളും എടുത്തായിരുന്നു മില്ലർ സ്കോറുയർത്തിയത്. ബ്രെൻഡൻ ഗ്ലോവർ എറിഞ്ഞ 15-ാം ഓവറിലെ രണ്ടാം പന്തിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. പുൾഷോട്ടിന് ശ്രമിച്ച മില്ലറുടെ ഷോട്ട് ഫൈൻ ലെഗിലേക്ക് ഉയർത്തുപൊങ്ങി. പിന്നിലേക്ക് തിരിഞ്ഞോടി റോളോഫ് വാൻഡർ മെർവി പന്ത് മനോഹരമായി കൈക്കലാക്കി.
17 പന്തിൽ 17 റൺസായിരുന്നു മില്ലറുടെ സമ്പാദ്യം. മില്ലർ പുറത്താകുന്നത് തലയിൽ കൈവെച്ച് അവിശ്വസനീയതോടെയാണ് ദക്ഷിണാഫ്രിക്കൻ ആരാധകർ കണ്ടുനിന്നത്. മില്ലർ പുറത്തായതിന് ശേഷം നെതർലൻഡ്സിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്.
Read Also:- നായയ്ക്ക് തീറ്റ നൽകാൻ വൈകി, യുവാവിനെ ബെൽറ്റ് കൊണ്ടും മരക്കഷണം കൊണ്ടും അടിച്ച് കൊന്ന് ബന്ധു
അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ 41 റണ്‍സും ക്യാപ്റ്റന്‍ സ്കോട് എഡ്‌വേഡ്‌സ് 7 പന്തില്‍ 12 റണ്‍സുമായും പുറത്താവാതെ നിന്നു. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് രണ്ടും ആന്‍റിച്ച് നോര്‍ക്യയും ഏയ്‌ഡന്‍ മാര്‍ക്രമും ഓരോ വിക്കറ്റ് സ്വന്തമാക്കി.
Good morning with a great catch of @DavidMillerSA12 pic.twitter.com/vZBJjIzd9Z
— بابر علی (@Babar_sgd) November 6, 2022
Post Your Comments