Latest NewsCricketNewsSports

ടി20 ലോകകപ്പ്: ബം​ഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ സെമിയിൽ

അഡ്ലെയ്ഡ്: ടി20 ലോകകപ്പ് സൂപ്പർ 12ൽ ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ സെമിയിൽ. നിർണായകമായ മത്സരത്തിൽ ബം​ഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ​ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും സെമിയിലെത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം 18.1 ഓവറിൽ പാകിസ്ഥാന്‍ മറികടന്നു.

അയർലൻഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തുണയായത്. സിംബാബ്വെക്കെതിരെ ഇന്ത്യയുടെ മത്സരഫലമായിരിക്കും ​ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക. നിലവിൽ ആറ് പോയിന്റ് നേടിയാണ് പാകിസ്ഥാൻ സെമി ബർത്ത് ഉറപ്പിച്ചത്. ഒരുമത്സരം കൂടി ബാക്കിയിരിക്കെ ഇന്ത്യക്കും ആറ് പോയിന്റുണ്ട്.

മുഹമ്മദ് റിസ്‍വാന്‍ (35), ബാബർ അസം (25), മുഹമ്മദ് ഹാരിസ് (31) എന്നിവരുടെ ഇന്നിങ്സാണ് പാകിസ്ഥാനെ ജയത്തിലേക്ക് നയിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 57 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. ഇരുവരെയും പുറത്താക്കി ബം​ഗ്ലാദേശ് ബൗളർമാർ തിരിച്ചടിച്ചെങ്കിലും ഹാരിസും ഷാൻ മഹമൂദും(24 നോട്ടൗട്ട്) വിജയത്തിലെത്തിച്ചു.

Read Also:- കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പഴങ്ങള്‍

​ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യക്കെതിരെയും സിംബാബ്വെക്കെതിരെയും തോറ്റ പാകിസ്ഥാന്റെ സെമി സാധ്യതകൾ തുലാസിലായിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച വിജയത്തോടെ പാകിസ്ഥാൻ തിരിച്ചെത്തി. അതിനിടെ സെമി ഉറപ്പിച്ചെന്ന് കരുതിയ ദക്ഷിണാഫ്രിക്ക നെതർലൻഡ്സിനോട് തോറ്റത് പാകിസ്ഥാന് തുണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button