തിരുവനന്തപുരം: മേയറുടെ കത്ത് വിവാദത്തെ തുടർന്ന് അടിയന്തര യോഗം വിളിച്ച് സിപിഎം. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് വിളിച്ചു ചേർത്തത്. തിങ്കളാഴ്ച യോഗം ചേരും. കത്ത് പുറത്തുവിട്ട സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ലഭ്യമായ വിവരം.
കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. കത്ത് വ്യാജമെന്ന മേയറുടെ വാദം സിപിഎം ജില്ലാ സെക്രട്ടറി ഏറ്റെടുത്തിട്ടില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടക്കുമെന്നും മേയർ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് ആനാവൂർ നാഗപ്പൻ ആവർത്തിച്ചത്.
മുഖം തിളങ്ങാന്‍ കറ്റാര്‍ വാഴയിലെ അരിപ്പൊടി പ്രയോഗം
വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കി മേയർ ആര്യ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകി. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാൻ പാർട്ടി ആര്യക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജ കത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.
Post Your Comments