ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ്. ഒരാഴ്ച കൊണ്ട് 656.1 കോടി ഡോളറിന്റെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ 28 ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിന്റെ മൂല്യം 53108.01 കോടി ഡോളറായി. ഇത്തവണയുണ്ടായ മുന്നേറ്റം ശുഭ പ്രതീക്ഷയാണ് നൽകുന്നത്.
തൊട്ടുമുൻപുള്ള ആഴ്ച വിദേശ നാണ്യ കരുതൽ ശേഖരം 52,452 കോടി ഡോളർ മാത്രമായിരുന്നു. ഒരാഴ്ച കൊണ്ട് ഫോറിൻ കറൻസി അസറ്റിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഫോറിൻ കറൻസി അസറ്റ് 577.2 കോടി യുഎസ് ഡോളർ വർദ്ധിച്ച് 47,084.7 ഡോളർ എന്ന നിലയിൽ എത്തിയിട്ടുണ്ട്. കൂടാതെ, കരുതൽ സ്വർണ ശേഖരം 55.6 കോടി യുഎസ് ഡോളർ വർദ്ധിച്ച് 3,776.2 യുഎസ് ഡോളറായിട്ടുണ്ട്.
Also Read: ഉത്സവ വിപണി ആഘോഷമാക്കി നോയിസ്, ഇന്ത്യയിൽ വിറ്റഴിച്ചത് 20 ലക്ഷം സ്മാർട്ട് വാച്ചുകൾ
Post Your Comments