Latest NewsNewsBusiness

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ കണക്ക് പുറത്തുവിട്ട് വേൾഡ് ഗോൾഡ് കൗൺസിൽ

ഒരു രാജ്യത്തിന്റെ കറൻസിയുടെ മൂല്യം നിലനിർത്തുന്നതിൽ സ്വർണം പ്രധാന പങ്കുവഹിക്കുന്നുണ്ട്

ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായ പങ്കുവഹിക്കുന്ന ഒന്നാണ് സ്വർണശേഖരം. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഒരുപാട് രാജ്യങ്ങളിൽ ടൺ കണക്കിന് സ്വർണശേഖരം ഉണ്ട്. വിശ്വസനീയവും സ്ഥിരതയുള്ളതും മൂല്യമുള്ളതുമായ ഒന്നാണ് സ്വർണം. അതുകൊണ്ടുതന്നെ, സ്വർണശേഖരത്തിലൂടെ രാജ്യങ്ങൾക്ക് തങ്ങളുടെ സാമ്പത്തിക സുസ്ഥിരത നിലനിർത്താൻ സാധിക്കും.

ഓരോ രാജ്യത്തിന്റെ കറൻസിയുടെ മൂല്യം നിലനിർത്തുന്നതിലും സ്വർണം പ്രധാന പങ്കുവഹിക്കുന്നുണ്ട്. സ്വർണ നിലവാരം ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ലെങ്കിലും, കറൻസിയുടെ സ്ഥിരത സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ചില രാജ്യങ്ങൾ സ്വർണശേഖരം പരിഗണിക്കാറുണ്ട്. ഇപ്പോഴിതാ 2023 ഡിസംബർ പാദത്തിലെ ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ റാങ്കിംഗ് പുറത്തുവിട്ടിരിക്കുകയാണ് വേൾഡ് ഗോൾഡ് കൗൺസിൽ. വിവിധ രാജ്യങ്ങളുടെ റാങ്കിംഗ് നില അറിയാം.

  1. യുഎസ്എ- 8,133.46 ടൺ
  2. ജർമ്മനി-3,352.65 ടൺ
  3. ഇറ്റലി-2,451.84 ടൺ
  4. ഫ്രാൻസ്-2,436.88 ടൺ
  5. റഷ്യ-2,332.74 ടൺ
  6. ചൈന-2,191.53 ടൺ
  7. സ്വിറ്റ്സർലൻഡ്-1040 ടൺ
  8. ജപ്പാൻ-845.97 ടൺ
  9. ഇന്ത്യ-800.78 ടൺ
  10. നെതർലാൻഡ്സ്-612.45 ടൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button