Latest NewsNewsTechnology

ഉത്സവ വിപണി ആഘോഷമാക്കി നോയിസ്, ഇന്ത്യയിൽ വിറ്റഴിച്ചത് 20 ലക്ഷം സ്മാർട്ട് വാച്ചുകൾ

രണ്ടാം പാദത്തിൽ 312 ശതമാനം വർദ്ധനവാണ് സ്മാർട്ട് വാച്ച് വിൽപ്പനയിൽ ഉണ്ടായിട്ടുള്ളത്

ഉത്സവ സീസണിൽ വൻ നേട്ടം കൈവരിച്ച് പ്രമുഖ സ്മാർട്ട് വാച്ച് നിർമ്മാതാക്കളായ നോയിസ്. കണക്കുകൾ പ്രകാരം, ഉത്സവ സീസണിൽ മാത്രം 20 ലക്ഷത്തിലധികം സ്മാർട്ട് വാച്ചുകളാണ് നോയിസ് വിറ്റഴിച്ചത്. ഇത്തവണ കോളിംഗ് വാച്ചുകൾക്കാണ് ആവശ്യക്കാർ ഏറെ. ഇതോടെ, ഐക്കൺ ബസ്സ്, പൾസ് 2 മാക്സ് എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം 200 ശതമാനം വളർച്ച കൈവരിക്കാൻ നോയിസിന് സാധിച്ചിട്ടുണ്ട്.

മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, രണ്ടാം പാദത്തിൽ 312 ശതമാനം വർദ്ധനവാണ് സ്മാർട്ട് വാച്ച് വിൽപ്പനയിൽ ഉണ്ടായിട്ടുള്ളത്. രണ്ടാം പാദത്തിൽ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിച്ചതും, പ്രാദേശികമായി നിർമ്മിച്ച സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ തന്നെ ഭൂരിഭാഗവും വിറ്റഴിച്ചതും വൻ നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.

Also Read: ഡ്രൈ ഫ്രൂട്ട്‌സ് പതിവായി കഴിക്കാറുണ്ടോ… എങ്കിൽ ഇതും അറിയണം

രണ്ടാം പാദത്തിൽ 300 ലധികം സ്മാർട്ട് വാച്ച് മോഡലുകൾ വിൽക്കാൻ സാധിച്ചിട്ടുണ്ട്. മുൻനിര ബ്രാൻഡുകളെല്ലാം ചേർന്ന് ഇത്തവണ 75 വ്യത്യസ്ഥ മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ, 50 ലധികം പുതിയ ബ്രാൻഡുകളും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button