ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകി വിദേശ നാണയ ശേഖരം. ഇത്തവണയും മികച്ച മുന്നേറ്റമാണ് വിദേശ നാണയ ശേഖരത്തിൽ ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നവംബർ 24-ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 253.8 കോടി ഡോളർ വർദ്ധിച്ച്, 59,793.5 കോടി ഡോളറിലെത്തി. തുടർച്ചയായ രണ്ടാം വാരമാണ് ഇത്തരത്തിൽ മുന്നേറ്റം കാഴ്ച വെച്ചിട്ടുള്ളത്. റിസർവ് ബാങ്ക് വിപണി ഇടപെടലുകൾ സജീവമാക്കിയതും, മറ്റ് ആഭ്യന്തര ഘടകങ്ങളുമാണ് വിദേശ നാണയ ശേഖരത്തെ ഇത്തവണയും മുന്നേറ്റത്തിന്റെ പാതയിലേക്ക് നയിച്ചത്.
കഴിഞ്ഞ വാരത്തിലെ വിദേശ നാണയ ശേഖരം 507.7 കോടി ഡോളറായിരുന്നു. രൂപയുടെ സ്ഥിരത ഉറപ്പുവരുത്താൻ രാജ്യത്തെ വാണിജ്യ ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ നിന്നും വലിയ തോതിൽ ഡോളർ വാങ്ങിക്കൂട്ടിയിരുന്നു. ഇത് വിദേശ നാണയ ശേഖരത്തിന്റെ കുതിപ്പിന് കാരണമായി. വിദേശ കറൻസികളുടെ മൂല്യത്തിന്റെ അവലോകന കാലയളവിൽ 214 കോടി ഡോളറിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, സ്വർണ ശേഖരത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. സ്വർണ ശേഖരത്തിന്റെ മൂല്യം 29.6 കോടി ഡോളർ വർദ്ധിച്ച്, 4633.88 കോടി ഡോളറായി.
Also Read: മിഷോങ് ചുഴലിക്കാറ്റ്: കേരളത്തില്‍ നിന്നുള്ള 35 ട്രെയിനുകള്‍ റദ്ദാക്കി: അറിയാം കൂടുതല്‍ വിവരങ്ങള്‍
Post Your Comments