PalakkadKeralaNattuvarthaLatest NewsNews

പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ മർദ്ദിച്ച് കൊന്ന ബന്ധു കസ്റ്റഡിയിൽ

പാലക്കാട്: പട്ടാമ്പിയിൽ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തി. പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം പരിശോധനയിലാണ് ഹർഷാദിൻറെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ഹർഷാദിന്റെ ബന്ധുവും സുഹൃത്തുമായ ഹക്കീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതത്തിൽ കലാശിച്ചുവെന്നാണ് ലഭ്യമായ വിവരം. കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ തെറ്റി വീണെന്ന് പറഞ്ഞ്, ഹക്കീം ഉൾപ്പെടെ മൂന്ന് പേർ ചേർന്നാണ് ഹർഷാദിനെ ആശുപത്രിയിൽ എത്തിച്ചത്. ഹർഷാദ് മരിച്ചെന്ന് അറിഞ്ഞതോടെ ഹക്കീം സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

കട്ടൻ ചായ കുടിക്കാറുണ്ടോ? ഇതറിഞ്ഞോളൂ

ഹർഷാദിന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ ദേഷ്യം കയറിയ ഹക്കീം ഹർഷാദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നും അവശനിലയിലായ ഹർഷാദ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button