ചാത്തന്നൂർ: പ്രഭാതസവാരിക്കിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടിയം സിത്താര ജംഗ്ഷനിൽ ബൈജു ഭവനിൽ രമേശന്റെ മകൻ സജീഷ് (സജി – 35)ആണ് മരിച്ചത്.
ഇന്നലെ രാവിലെ ഏഴരയോടെ ദേശീയപാതയിൽ ഇത്തിക്കരയിൽ വച്ച് റോഡ് സൈഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്, നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.
Read Also : 295 ജീവനക്കാരുടെ ഒഴിവുണ്ട് സഖാവേ, നിയമനം നൽകേണ്ടവരുടെ പട്ടിക തരുമോ? പിൻവാതിൽ നിയമനത്തിന്റെ രേഖ പുറത്തായി
ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: നിവരാജ്, മകൾ: കൃതിക.
Post Your Comments