KeralaLatest NewsNews

സ്ത്രീ സമൂഹത്തിന് ആര്യ ചെയ്യുന്നത് ചില്ലറ ദ്രോഹം ഒന്നുമല്ല, മുതലെടുക്കാൻ കഴിവുള്ള വക്രബുദ്ധിക്കാരി?: വൈറൽ കുറിപ്പ്

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് സി.പി.എമ്മിന് തലവേദനയാകുന്നു. ആര്യയെ വിമർശിച്ച് പ്രതിപക്ഷം രംഗത്ത് വന്നു. ആര്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിലും വിമർശനം ശക്തമാകുന്നുണ്ട്.
ശാക്തീകരണവും പുരോഗമനവും ലക്ഷ്യം വയ്ക്കുന്ന ഒരു സ്ത്രീ സമൂഹത്തിന് ആര്യ ചെയ്യുന്നത് ചില്ലറ ദ്രോഹമല്ലെന്ന് നിഷ പി. സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിവില്ലാത്ത തലക്ക് മുകളിൽ ഉള്ള മീശക്കാർ പറയുന്ന എന്തിനും തലയാട്ടി ശീലിച്ച അനുസരണ ഉള്ള ഒരു സാധാരണ 23 കാരിയാണ് ആര്യയെന്ന് നിഷ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. അതല്ലെങ്കിൽ ചെറിയ പ്രായത്തിൽ കിട്ടിയ അധികാരം വെച്ച് പരമാവധി മുതലെടുക്കാൻ അറിവുള്ള വക്രബുദ്ധി ഉള്ള ഒരു അഴിമതിക്കാരിയായ രാഷ്ട്രീയക്കാരി ആണ് ആര്യയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

വൈറലാകുന്ന അഫേസ്ബുക്ക് പോസ്റ്റ്:

ശാക്തീകരണവും പുരോഗമനവും ലക്ഷ്യം വയ്ക്കുന്ന ഒരു സ്ത്രീ സമൂഹത്തിനു ശ്രീമതി ആര്യ രാജേന്ദ്രൻ എന്ന mayor കുട്ടി ചെയുന്നത് ചില്ലറ ദ്രോഹം ഒന്നുമല്ല… ഒന്നുകിൽ… സ്വന്തമായി ഒരു തീരുമാനവും എടുക്കാൻ കഴിവില്ലാത്ത തലക്ക് മുകളിൽ ഉള്ള മീശക്കാർ പറയുന്ന എന്തിനും തലയാട്ടി ശീലിച്ച അനുസരണ ഉള്ള ഒരു സാധാരണ 23 കാരി മാത്രമാണ് ആര്യ..അല്ലെങ്കിൽ.. ഇത്ര ചെറിയ പ്രായത്തിലെ തന്നെ കിട്ടിയ അധികാരം വെച്ച് maximum മുതലെടുക്കാൻ അറിവുള്ള crooked mind ഉള്ള ഒരു corrupted politician ആണ്‌ ആ പെൺകുട്ടി..

ഇത് രണ്ടായാലും… ആൺ മേൽകൊയ്മ നിലനിൽക്കുന്ന രാഷ്ട്രീയ പരിസരങ്ങളിൽ ഇത്ര കുഞ്ഞ് പ്രായത്തിൽ ചുമതല ഏറ്റ ഒരു പെൺകുട്ടി തനിക്ക് പുറകെ വരുന്നവർക്കും വിശ്വസിച്ചു ചുമതല ഏല്പിക്കാവുന്ന മാതൃക കാണിക്കേണ്ട അവസരത്തെ ആണ്‌ ഇങ്ങനെ അഴിമതിയിൽ കുളിപ്പിച്ചു കിടത്തി പരിഹാസ്യം ആക്കി മാറ്റുന്നത്… പിണറായി സർക്കാരിന് മേൽ നിലനിൽക്കുന്ന സകല അഴിമതി ആരോപണങ്ങളിലും… പേർസണൽ സ്കോറിൽ മുന്നേറി കൊണ്ട് ഇരിക്കുന്നത്,,,,

വെറും ഇത്തിരി പോന്ന ഒരു mayor സ്ഥാനം കയ്യിൽ കിട്ടിയിട്ട് അതിൽ നിന്ന് maximum ചോർത്താൻ ഉള്ള മിടുക്കിലാണ്… രണ്ടായാലും…arya rajendran turns out to be the huge-est disappointment as a woman in politics.. ആർക്കും കീ കൊടുക്കാവുന്ന ഒരു പാവ ആയിട്ട് ഇരിക്കാൻ വേണ്ടി മാത്രം ഇനി 20 കളിലെ പെൺകുട്ടികൾ തിരഞ്ഞെടുക്കപ്പെടാൻ ഒരു മാതൃക ആയി.. And ഒരു public figure ന് locked profile വെക്കേണ്ടി വരുക എന്ന ദാരിദ്ര്യം പിടിച്ച അവസ്ഥയും ആ പെൺകുട്ടിക്ക് വന്നു സഹതാപം മാത്രം!

shortlink

Related Articles

Post Your Comments

Related Articles


Back to top button