Latest NewsKeralaNews

തോന്നിവാസം, അടിമുടി അഴിമതിയുടെ പര്യായമായ മേയർ: കോർപ്പറേഷനിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ചത് വിവാദമാകുമ്പോൾ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ സിപിഎം അണികളെ ജോലിക്കായി തിരുകി കയറ്റുന്നു എന്നതിന്റെ തെളിവുകൾ പുറത്ത് വന്നതോടെ വിവാദം ഉടലെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തായത്. ഇതിനെ തുടർന്ന് വിവാദം പുകയുകയാണ്. സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ ഷാഫി പറമ്പിൽ രംഗത്ത്. അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യ രാജേന്ദ്രനെ മേയർ സ്ഥാനത്ത് നിന്ന് ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് ഉന്നയിക്കുന്നു.

‘കേരളത്തിലെ യുവജനങ്ങൾക്കും പൊതു സമൂഹത്തിനും പൊള്ളുന്ന തോന്നിവാസമാണ് മേയർ ആര്യ രാജേന്ദ്രന്റെ കത്ത്. അടിമുടി അഴിമതിയുടെ പര്യായമായി മാറിയ ആര്യാ രാജേന്ദ്രനെ മേയർ സ്ഥാനത്ത് നിന്ന് ഒരു നിമിഷം പോലും വൈകാതെ പുറത്താക്കണം.
AKG സെന്ററിലേക്ക് ആളെ എടുക്കുന്നത് പോലെയാണ് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മേയർ ആര്യ രാജേന്ദ്രൻ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിക്കുന്നത്. ആനാവൂർ നാഗപ്പനോ സിപിഎമ്മോ അല്ല തൊഴിലാളികൾക്ക് ശമ്പളം കൊടുക്കേണ്ടത്. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്. അതീവ ഗൗരവമുള്ള ഈ വിഷയം നഗ്നമായ സത്യപ്രതിജ്ഞാ ലംഘനമാണ്’, ഷാഫി പറമ്പിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, കത്ത് അയച്ചിട്ടില്ലെന്നാണ് ആര്യ രാജേന്ദ്രന്റെ പ്രതികരണം. കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് പുറത്തായത്. ഇതാണ് മേയർ നിഷേധിച്ചത്.

‘ഇക്കാര്യം മേയർ നിഷേധിക്കുകയാണെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകി കത്ത് എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപറേഷനിൽ പതിറ്റാണ്ടുകളായി സി.പി.എം നേതാക്കളെ തിരുകി കയറ്റുന്നതിന്റെ അവസാന ഉദാഹരണമാണിത്. അടിയന്തരമായി സർക്കാർ ഇടപെട്ട് ഈ ഭരണസമിതി പിരിച്ചുവിടണം. ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകും’, വി.വി രാജേഷ്.

ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് പുറത്തുവന്നിരുന്നു. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് ‘അഭ്യർഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button