ThiruvananthapuramKeralaNattuvarthaLatest NewsNews

താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി നടത്തും: കോർപ്പറേഷന്റെ അധികാരം റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്തായതിനു പിന്നാലെ, കോർപ്പറേഷന്റെ നിയമനാധികാരം റദ്ദാക്കി സർക്കാർ.

കോർപ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എംബി രാജേഷ്‌ അറിയിച്ചു. നഗരസഭ ആരോഗ്യവിഭാഗത്തിലെ താത്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് പുറത്തായതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയില്‍

295 ഒഴിവുകളാണുള്ളതെന്നും ഇതിലേക്കുള്ള നിയമനത്തിനായി മുന്‍ഗണനാ പട്ടിക നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ പ്രധാന തസ്തികകൾ മുതൽ താൽക്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതേതുടർന്ന് സംസ്ഥാന നേതൃത്വം നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് സർക്കാർ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button