ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യതലസ്ഥാന പ്രദേശത്തെ വായു നിലവാര സൂചിക ഗുരുതര സ്ഥിതിയില്‍. സമീപ മേഖലയായ ഉത്തര്‍പ്രദേശിലെ നോയ്ഡയില്‍ 519ഉം, ഹരിയാനയിലെ ഗുരുഗ്രാമില്‍ 534ഉം ആണ് വായു നിലവാര സൂചിക. ഡല്‍ഹിയിലെ പ്രൈമറി ക്ലാസുകള്‍ ഇന്ന് മുതല്‍ അടച്ചിട്ടു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളും ഊര്‍ജിതമാണ്.
വായു മലിനീകരണം കുറയ്ക്കാന്‍ നടപടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ആന്റി സ്‌മോഗ് ഗണ്‍ ഉപയോഗിച്ച് വെള്ളം സ്‌പ്രേ ചെയ്യുന്നത് ഊര്‍ജിതമാക്കി. പ്രൈമറി ക്ലാസുകള്‍ക്ക് ഇന്ന് തുടങ്ങി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ശ്വാസതടസം, കണ്ണെരിച്ചില്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
Post Your Comments