വിയ്യൂർ: പോപ്പുലർ ഫ്രണ്ട് നേതാവിനായി ജയിലിലേക്ക് സിം കടത്താൻ ശ്രമം. ടി.എസ് സൈനുദ്ദീന് വേണ്ടിയാണ് സിം കടത്താൻ കുടുംബം ശ്രമിച്ചത്. ഇയാളുടെ സഹോദരൻ, ഭാര്യ, മകൻ എന്നിവരാണ് ഖുർആനിൽ സിം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. അതീവ സുരക്ഷയുള്ള വിയ്യൂർ ജയിലിൽ നടന്ന സംഭവം പോലീസിനെ ഞെട്ടിക്കുന്നു. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പോലീസ് കേസെടുത്തു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി എസ് സൈനുദ്ദീനാണ് സിം നൽകാൻ ശ്രമിച്ചത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, അച്ഛൻ മുഹമ്മദ് നാസർ എന്നിവരാണ് സിം കടത്താൻ ശ്രമിച്ചത്. സൈനുദ്ദീന് നല്‍കാന്‍ കൈമാറിയ ഖുറാനിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്.
സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്. സിം കാര്‍ഡ് ആരുടെ പേരിലാണ് എടുത്തത് എന്ന കാര്യമടക്കം പരിശോധിച്ച് വരുകയാണ്.
Post Your Comments