
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ഇന്ന് കൂടുതല്‍ പേരും ഉപയോഗിച്ച് വരുന്ന ഒന്നാണ് കോണ്ടം. സുരക്ഷിതമായ സെക്‌സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്‌നങ്ങളും.
ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള മറ്റൊരു പ്രധാന കാരണം, ലൈംഗികമായി പകരുന്ന രോഗങ്ങള്‍ (എസ്ടിഐ) പകരുന്നത് തടയുക എന്നതാണ്. ആണ്‍ അല്ലെങ്കില്‍ സ്ത്രീ കോണ്ടം ഉപയോ?ഗിക്കാം. ശരിയായി ഉപയോഗിച്ചാല്‍ ഫലപ്രാപ്തി ഏകദേശം 96% മുതല്‍ 98% വരെയാണെന്ന് ഡോ. പ്രിയങ്ക പറഞ്ഞു.
‘ ഓറല്‍ സെക്സ് സമയത്തും പുരുഷ കോണ്ടം, ഡെന്റല്‍ ഡാമുകള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്ന് വിദഗ്ധര്‍ ഊന്നിപ്പറയുന്നു. ഇത് എസ്ടിഐകള്‍ പകരുന്നതിനും ബാധിക്കുന്നതിനുമുള്ള സാധ്യത കുറയ്ക്കുന്നു…’ – മുംബൈ സിറ്റി സെക്സ് കൗണ്‍സിലിംഗ് ആന്‍ഡ് തെറാപ്പി സെന്ററിലെ സെക്‌സോളജിസ്റ്റ് ഡോ.ഷഹബാസ് സെയ്ദ് പറഞ്ഞു.
യോനിയില്‍ നിന്നും ലിംഗത്തില്‍ നിന്നും സ്രവിക്കുന്നത് വായിലെ അണുബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ ഓറല്‍ സെക്സിനിടെ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കണമെന്ന് ന്യൂഡല്‍ഹിയിലെ എലാന്റിസ് ഹെല്‍ത്ത്കെയറിലെ മാനേജിംഗ് ഡയറക്ടറും ഗൈനക്കോളജിസ്റ്റുമായ ഡോ. മന്നന്‍ ഗുപ്ത പറഞ്ഞു. ഇല്ലെങ്കില്‍ അത് കാന്‍ഡിഡിയസിസ്, ഹെര്‍പ്പസ്, സിഫിലിസ്, ഗൊണോറിയ, ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് (എച്ച്‌ഐവി), ഇമ്മ്യൂണോ ഡിഫിഷ്യന്‍സി സിന്‍ഡ്രോം (എയ്ഡ്‌സ്) എന്നിവയിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സുഗന്ധമുള്ള കോണ്ടം ഇന്ന് ലഭ്യമാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാല്‍ സ്ത്രീകള്‍ക്ക് യോനിയില്‍ യീസ്റ്റ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചോക്ലേറ്റ്, വാനില, സ്‌ട്രോബെറി എന്നിവ മുതല്‍ ഇഞ്ചി, വെളുത്തുള്ളി ഇങ്ങനെ വിവിധ സുഗന്ധത്തിലുള്ള കോണ്ടം ലഭ്യമാണ്. മണമില്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക. ‘ – ഡോ.ഷഹബാസ് പറഞ്ഞു.
Post Your Comments