തിരുവനന്തപുരം: മ്യൂസിയം അതിക്രമക്കേസിൽ നിർണായകമായ പ്രതിയുടെ രൂപരേഖ കണ്ടു നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. മെസ്സിയുടെയും ട്വന്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്റേയും മറ്റ് പല പ്രമുഖരുടെയും മുഖവുമായി രൂപരേഖയ്ക്ക് സാമ്യമുണ്ടല്ലോ എന്ന ചോദ്യവും ട്രോളുകളുമായിരുന്നു സാമുഹ്യമാധ്യമങ്ങൾ നിറയെ. നേരത്തെ ജിഷാ കൊലക്കേസിലെ പ്രതിയുടെ രേഖാ ചിത്രത്തിനും സമാനമായ ട്രോളുകൾ ഉണ്ടായിരുന്നു.
അവസാനം പ്രതി അമീറുൽ ഇസ്‌ലാമിനെ പിടിച്ചപ്പോഴും ഈ രേഖാ ചിത്രം കാട്ടി സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉണ്ടായിരുന്നു. സമാനമായി, മ്യൂസിയം അതിക്രമക്കേസിൽ നിർണായകമായ പ്രതിയുടെ രൂപരേഖ വരച്ചത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ പാച്ചല്ലൂർ സ്വദേശി അജിത്കുമാറാണ്. മറ്റു പരിശീലനങ്ങളൊന്നും നേടിയിട്ടില്ലാത്ത അജിത്കുമാർ ഒരു കേസന്വേഷണം വഴിമുട്ടിയപ്പോൾ വരച്ചുതുടങ്ങുകയായിരുന്നു.
തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആയാണ് വിരമിച്ചത്.
ഈ തമാശകളെല്ലാം ആസ്വദിക്കുകയാണ് രൂപരേഖ തയ്യാറാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ പാച്ചല്ലൂർ സ്വദേശി അജിത്കുമാർ. 20 മിനിറ്റെടുത്താണ് രൂപരേഖ അജിത്കുമാർ വരച്ചെടുത്തത്. ചിത്രം പൂർത്തിയായപ്പോൾ അതിക്രമം നേരിട്ട വനിതാ ഡോക്ടറും ഉറപ്പിച്ചു. ഇങ്ങനെ പ്രമാദമായ പല കേസുകളിലും നിർണായകമായത് അജിത് കുമാറിന്റെ ചിത്രങ്ങളാണ്. എന്നാൽ സന്തോഷിന്റെ ഏകദേശ രൂപം ഈ രേഖാ ചിത്രത്തിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും പൊലീസിന് ലഭിച്ചിരുന്നു.
Post Your Comments