KeralaLatest NewsNews

തൊടുപുഴയിലും മ്യൂസിയം കേസിന് സമാനമായ സംഭവം, സംശയം സന്തോഷിലേയ്ക്ക്

2021 ഡിസംബര്‍ 6-നാണ് ഡോക്ടര്‍ക്കു നേരെ അക്രമം നടന്നത്

ഇടുക്കി: മ്യൂസിയം പരിസരത്ത് വച്ച് വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി സന്തോഷ് സമാനമായ മറ്റൊരു കേസിലും പ്രതിയെന്ന് സൂചന. തൊടുപുഴയില്‍ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിലാണ് സന്തോഷ് പ്രതിയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കിയത്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസ് മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു. കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടറാണ് പരാതി നല്‍കിയിരിക്കുന്നത്.

Read Also: ഗുജറാത്തിൽ ആം ആദ്മി സർക്കാരിന് അവസരം ലഭിച്ചാൽ പുതിയ മോർബി പാലം നിർമ്മിക്കും: കെജ്രിവാൾ

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു സംഭവം. 2021 ഡിസംബര്‍ 6-നാണ് ഡോക്ടര്‍ക്കു നേരെ അക്രമം നടന്നത്. ആശുപത്രിയില്‍ നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ക്ഷേത്ര പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്. പിന്നാലെയെത്തിയ മെലിഞ്ഞ വ്യക്തി ഡോക്ടറെ കടന്നു പിടിക്കുകയായിരുന്നു. അന്നുതന്നെ ഡോക്ടര്‍ പോലീസില്‍ പരാതിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലത്തെ സിസിടിവി പരിശോധിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

അന്വേഷണത്തില്‍ സന്തോഷാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും അന്ന് ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി മുഖം മറച്ചിരുന്നു. ഇതാണ് തുടര്‍ അന്വേഷണത്തിന് തടസ്സമായത്. പ്രതിയുടെ രേഖാചിത്രം വരച്ച് അന്വേഷണം ആരംഭിക്കവെയാണ് മ്യൂസിയം കേസ് ശ്രദ്ധയില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. മ്യൂസിയം പോലീസിനോട് കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടെന്നും തൊടുപുഴ ഡിവൈഎസ്പി വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button