KeralaLatest News

24ലെ ഹാഷ്മിയ്ക്കും വേണു ബാലകൃഷ്ണനും ഇല്ലാത്ത അയിത്തം സുജയ പാർവതിക്കുണ്ടെങ്കിൽ അത് നിഷ്പക്ഷ നിലപാടിലെ കാപട്യം: ആർവി ബാബു

ഇടതുപക്ഷത്തേയും കോൺഗ്രസിനെയും എന്തിന് എസ്ഡിപിഐയെ പോലും പിന്തുണയ്ക്കുന്ന മാധ്യമപ്രവർത്തകർക്കില്ലാത്ത എന്ത് അയിത്തമാണ് തന്റെ നിലപാട് തുറന്ന് പറഞ്ഞ സുജയ പാർവതിക്ക് ഉള്ളതെന്ന ചോദ്യവുമായി ഹിന്ദു ഐക്യവേദി നേതാവ് ആർവി ബാബു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സംഘ പരിവാർ വിരുദ്ധനായി ഒരാൾക്ക് 24 ന്യൂസിൽ ജോലി ചെയ്യാമെങ്കിൽ അനുകൂലിയായ ഒരാൾക്ക് അഥവാ എതിരല്ലാത്ത ഒരാൾക്ക് ആ അവകാശം നിഷേധിക്കുമ്പോൾ അതിനെ എങ്ങനെ നിഷ്പക്ഷമെന്ന് പറയാനാവും?. തന്റെ ജോലിയിൽ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാതിരിക്കുന്ന കാലത്തോളം ഒരു മാധ്യമ പ്രവർത്തകൻ തന്റെ വ്യക്തിപരമായ രാഷ്ട്രീയ വിശ്വാസം തുറന്ന് പറയുന്നതിൽ തെറ്റുണ്ടോ? .

എങ്കിൽ 24 ലെ വാർത്ത അവതാരകരായ ഹാഷ്മിയും വേണു ബാലകൃഷ്ണനും കടുത്ത ഇടത് പക്ഷക്കാരാണ് എന്നതിൽ ആർക്കും സംശയമില്ല. അവരത് പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. അവർക്കില്ലാത്ത അയിത്തം സുജയ പാർവതിക്കുണ്ടെങ്കിൽ അത് ആ മാധ്യമത്തിന്റെ നിഷ്പക്ഷ നിലപാടിലെ കാപട്യമാണ് തുറന്ന് കാണിക്കുന്നത്. ഒരു കൂട്ടം ജിഹാദികളെ സന്തോഷിപ്പിക്കാൻ ഈ നടപടി കൊണ്ട് കഴിഞ്ഞേക്കാം. എന്നാൽ നിങ്ങളുടെ പക്ഷപാതിത്വം ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button