
കണ്ണൂര്‍ : കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകക്കേസില്‍ ഭാര്യയും ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായ മിനി നമ്പ്യാരെ അന്വേഷണ സംഘം ചോദ്യംചെയ്യും.വ്യാഴം രാത്രി ഏഴിനാണ് മാതമംഗലം പുനിയങ്കോട് വടക്കേടത്തുവീട്ടില്‍ രാധാകൃഷ്ണനെ പെരുമ്പടവ് സ്വദേശി എന്‍ കെ സന്തോഷ് വെടിവച്ചുകൊന്നത്.സന്തോഷും മിനിയും തമ്മിലുള്ള വാട്സ്ആപ് ചാറ്റ് വിവരങ്ങളും മറ്റും പൊലീസ് ശേഖരിച്ചു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന സൂചന പോലീസ് നല്‍കുന്നുണ്ട്.അമ്മയുമായുള്ള സൗഹൃദം തുടരാന്‍ അനുവദിക്കാത്തതിലെ വിരോധംമൂലമാണ് സന്തോഷ് അച്ഛനെ കൊന്നതെന്ന, രാധാകൃഷ്ണന്റെ മകന്റെ മൊഴിയില്‍ പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. രാധാകൃഷ്ണന്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലാണ് കൊല നടന്നതെന്ന് എഫ്ഐആറില്‍ പറയുന്നു.
മിനി നമ്പ്യാരും അമ്മയും താമസിക്കുന്ന വീടിന്റെ പമ്പ്ഹൗസില്‍നിന്നാണ് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തത്. കൊല നടന്ന വീട്ടില്‍നിന്ന് നൂറുമീറ്റര്‍ ദൂരമേ ഇവിടേയ്ക്കുള്ളൂ. ഇതും ദുരൂഹത കൂട്ടുന്നു. കൊലയ്ക്ക് ശേഷം സന്തോഷും മിനിയും ആശയ വിനിമയം നടത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. പോലീസ്.വ്യാഴാഴ്ചയാണ് രാധാകൃഷ്ണന്റെ മാതമംഗലത്തെ വീട്ടില്‍നിന്ന് മിനി ഇവിടെയെത്തിയത്. വെടിയൊച്ച കേട്ടിട്ടും ഇവര്‍ കൊല നടന്ന വീട്ടിലേക്ക് വന്നില്ല. വ്യാഴാഴ്ച രാവിലെ സന്തോഷും മിനിയും തമ്മില്‍ കണ്ടതായി പൊലീസിന് വിവരംലഭിച്ചു. ഇതിലും അന്വേഷണം നടക്കുകയാണ്.
Post Your Comments