ThiruvananthapuramNattuvarthaLatest NewsKeralaNews

ലോറിയും ബൈക്കും കൂട്ടിയിടിച്ചു : രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്

പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. പാച്ചല്ലൂർ പാറവിള സ്വദേശി ആദർശ് (23), പാച്ചല്ലൂർ സ്വദേശി ആൽബിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.

തിരുവല്ലം പാച്ചല്ലൂരിൽ മുടിപ്പുരയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. പാച്ചല്ലൂരിൽ നിന്നും കോവളത്തേക്ക് വരുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് നാട്ടുകാർ പറയുന്നു.

Read Also : മ്യൂസിയം കേസ് പ്രതിയുടെ രേഖാചിത്രത്തിന് മെസ്സിയുടേയും മാധ്യമ പ്രവർത്തകൻ ഹാഷ്മിയുടേയും ഛായ: സന്തോഷിന്റെ രൂപം ഇല്ല, ട്രോൾ

സംഭവ സമയം ആദർശ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. പാച്ചല്ലൂർ ജംഗ്ഷനിൽ നിന്നും വളവ് തിരിഞ്ഞ് വന്ന ലോറിയിൽ ഇടിക്കാതെ ഇരിക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടനെ തന്നെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇരുവർക്കും തലയ്ക്കാണ് പരിക്കേറ്റത്. ഇതിൽ ആൽബിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആൽബിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button