ThiruvananthapuramKeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് ലഹരി വേട്ട : എംഡിഎംഎയുമായി അഞ്ചുപേര്‍ അറസ്റ്റിൽ

വര്‍ക്കല സ്വദേശികളായ ദിലീപ്, അരുൺ എന്നിവരാണ് പിടിയിലായത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വേട്ട തുടരുന്നു. തിരുവനന്തപുരത്തും വയനാട്ടിലും തൊടുപുഴയിലും രാസലഹരിയായ എംഡിഎംഎയുമായി അഞ്ചുപേര്‍ പിടിയിൽ. തിരുവനന്തപുരം വര്‍ക്കലയിൽ രണ്ട് യുവാക്കളാണ് പിടിയിലായത്. വര്‍ക്കല സ്വദേശികളായ ദിലീപ്, അരുൺ എന്നിവരാണ് പിടിയിലായത്.

റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ കോടതി റോ‍ഡിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ മയക്കുമരുന്നുമായി പിടിയിലാവുകയായിരുന്നു. സ്കൂട്ടറിന്‍റെ സീറ്റിന് അടിയിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. അരുണിന്‍റെ പോക്കറ്റിൽ നിന്ന് നിട്രാസെപാം ഗുളികകളും കണ്ടെടുത്തു. ലഹരി വിരുദ്ധ ടീമിന്‍റെ പ്രത്യേക ഡ്രൈവിന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന നടത്തിയത്.

Read Also : ഇങ്ങനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല: വിശദീകരണവുമായി നഗരസഭ

അതേസമയം, വയനാട്ടിൽ തിരുനെല്ലി കാട്ടിക്കുളത്ത് 106 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരാണ് പിടിയിലായത്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഫാരിസ്, ഹഫ്‌സീർ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിച്ച മയക്കുമരുന്നാണ് പൊലീസ് പിടികൂടിയത്.

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിയിരുന്ന യുവാവാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തൊടുപുഴ ഇടവെട്ടി സ്വദേശി ഷാൽബിൻ ഷാജഹാനാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button