മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ ആരോഗ്യനില വീണ്ടും ചര്‍ച്ചയാകുന്നു. സ്‌കൈ ന്യൂസിലെ പരിപാടിയില്‍ പ്രത്യക്ഷപ്പോഴാണ് പുടിന്റെ ആരോഗ്യ നിലയെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നത്. അസാധാരണാംവിധത്തില്‍ പുടിന്റെ കൈകള്‍ ഇരുണ്ടിരിക്കുന്നത് കണ്ടാണ് പുടിന് ഗുരുതരമായ രോഗമുണ്ടെന്നതിലേക്ക് ചര്‍ച്ച നീണ്ടത്.
നിരന്തരമായി കുത്തിവെപ്പ് എടുക്കുന്നത് മൂലമാണ് കൈകള്‍ക്ക് കറുത്ത നിറമുണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കുത്തിവെപ്പ് എടുക്കാന്‍ കഴിയാത്തതുമൂലമാണ് കൈകളില്‍ നിരന്തരം കുത്തിവെപ്പ് എടുക്കുന്നത്.
അര്‍ബുദത്തിന്റെ അഡ്വാന്‍സ്ഡ് സ്റ്റേജിലാണ് പുടിനെന്ന് ഒരുമാസം മുമ്പ് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പുടിന്‍ വധശ്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. 70വയസാണ് പുടിന്.
Post Your Comments