Latest NewsKeralaNews

ഞാന്‍ സുഖമായിരിക്കുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല’; വാര്‍ത്തകളില്‍ പ്രതികരിച്ച് രത്തന്‍ ടാറ്റ

മുംബൈ: മുന്‍ ടാറ്റ സണ്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ നേവല്‍ ടാറ്റ ആശുപത്രിയില്‍. രക്തസമ്മര്‍ദ്ദത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: കാരവാനില്‍ ഇരിക്കുന്നത് കണ്ടിട്ടില്ല, അസാധ്യമായ അഭിനയം: ഫഹദിനെ പുകഴ്ത്തി രജനികാന്ത്

86 കാരനായ രത്തന്‍ ടാറ്റയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യവസ്ഥകളെക്കുറിച്ച് പലതരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം നടന്നു. രത്തന്‍ ടാറ്റ ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണെന്ന വാര്‍ത്തയടക്കം സമൂഹ മാധ്യമങ്ങളില്‍ പരന്നിരുന്നു. എന്നാല്‍ തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി രത്തന്‍ ടാറ്റ തന്നെ രംഗത്തെത്തി. പ്രായത്തിന്റേതായ പതിവ് വൈദ്യപരിശോധനയ്ക്ക് വിധേയനായതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

‘എന്റെ ആരോഗ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. വിഷമിക്കേണ്ട കാര്യമില്ല. ഞാന്‍ സുഖമായിരിക്കുന്നു,പ്രായാധിക്യ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട് സാധാരണയായി നടക്കുന്ന മെഡിക്കല്‍ ചെക്കപ്പുകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി… മാധ്യമങ്ങളും പൊതുജനങ്ങളും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്’ അദ്ദേഹം എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button