തിരുവനന്തപുരം: നിയമം ലംഘിച്ച് വിദ്യാർത്ഥികളുമായി വിനോദയാത്ര പോയ ബസ് പിന്തുടർന്ന് പിടികൂടി എംവിഡി. കഴക്കൂട്ടം സെന്‍റ് തോമസ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പോയ ബസാണ് പിടികൂടിയത്.
ചേർത്തലയിൽ നിന്നുള്ള വണ്‍ എസ് ബസാണ് കൊട്ടിയത്ത് വച്ച് എംവിഡിയുടെ പിടിയിലായത്. തുടർന്ന്, ബസിന്‍റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കുകയായിരുന്നു.
Read Also : ഐടി നിയമം 2021: കാര്യക്ഷമമായ നടപടികൾ സ്വീകരിച്ച് വാട്സ്ആപ്പ്, സെപ്തംബറിൽ നിരോധിച്ചത് 2.6 ദശലക്ഷം അക്കൗണ്ടുകൾ
വിനോദയാത്ര പോകും മുമ്പ് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ ഹൈ പവർ മ്യൂസിക് സിസ്റ്റവും ലൈറ്റിങ്ങിനുള്ള സൗകര്യങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന്, വിനോദയാത്രക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഇത് ലംഘിച്ചാണ് ബസ് വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് പുറപ്പെട്ടത്. തുടർന്ന്, എംവിഡി പിന്തുടർന്ന് പിടികൂടിയത്.
Post Your Comments