KeralaNews

ഇലന്തൂര്‍ ഇരട്ടനരബലിക്കേസ്: മുഹമ്മദ് ഷാഫി ഉള്‍പ്പെട്ട ചെമ്പറക്കി പീഡനക്കേസില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങുന്നു

വയോധിക മുറിക്കകത്തുകിടക്കുന്നത് കണ്ട് ഇയാള്‍ അടുക്കളയില്‍നിന്ന് കത്തിയെടുത്ത് ഇവരുടെ ശരീരമാസകലം വരയുകയും സ്വകാര്യഭാഗത്ത് കുത്തുകയും ചെയ്തു

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഉള്‍പ്പെട്ട ചെമ്പറക്കി പീഡനക്കേസില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങുന്നു. കൂട്ടുപ്രതികളായ പങ്കോട് ആശാരിമൂലയില്‍ മനോജ് (44), ഇയാളുടെ മാതാവ് ഓമന (62) എന്നിവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ജ്യോത്സ്യനാണെന്ന് പറഞ്ഞാണ് ഷാഫി പരിചയപ്പെട്ടതെന്നും മകന് മദ്യത്തില്‍ ആരോ കൈവിഷം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ ധരിപ്പിച്ചതായും ഓമന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ വീട്ടില്‍വച്ചാണ് എഴുപത്തഞ്ചുകാരി ക്രൂരപീഡനത്തിന് ഇരയായത്. ഇത് ആഭിചാരക്രിയയുടെ ഭാഗമാണെന്ന് പൊലീസ് സംശയിക്കുന്നു. പീഡനത്തെയും ശാരീരിക ഉപദ്രവത്തെയും കുറിച്ച് ഓമന മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഓമനയെയും മകനെയും വിശദമായി ചോദ്യംചെയ്താല്‍ വ്യക്തത വരുമെന്ന് പ്രത്യേക അന്വേഷണസംഘം പ്രതീക്ഷിക്കുന്നു.

Read Also: ലോകോത്തര നിലവാരത്തിൽ നവീന സൗകര്യങ്ങൾ: ഭിന്നശേഷി കുട്ടികൾക്കായി പാർക്ക് തുറന്ന് അബുദാബി

2020ലാണ് ചെമ്പറക്കി കേസില്‍ ഷാഫിയും കൂട്ടാളികളും പിടിയിലായത്. പൂനെയില്‍ നിന്ന് സവാളയുമായി പെരുമ്പാവൂരിലെത്തിയ ഷാഫി തനിക്കൊരു സ്ത്രീയെ വേണമെന്ന് ഓമനയോട് ആവശ്യപ്പെട്ടു. ഇവര്‍ ഓര്‍മ്മക്കുറവുള്ള വയോധികയെ വീട്ടിലെത്തിച്ചു. ഷാഫി ഇവരെ ക്രൂരമായി പീഡിപ്പിച്ചു.

വയോധിക മുറിക്കകത്തുകിടക്കുന്നത് കണ്ട് ഇയാള്‍ അടുക്കളയില്‍നിന്ന് കത്തിയെടുത്ത് ഇവരുടെ ശരീരമാസകലം വരയുകയും സ്വകാര്യഭാഗത്ത് കുത്തുകയും ചെയ്തു. മുറിയില്‍ കത്തിച്ചുവച്ചിരുന്ന മെഴുകുതിരിയെടുത്ത് സ്വകാര്യഭാഗത്ത് പൊള്ളലേല്‍പ്പിച്ചു. മനോജ് പോയശേഷം ഓമന കിടക്കവിരിയെടുത്ത് രക്തം തുടച്ചശേഷം വയോധികയെ വീട്ടില്‍ എത്തിച്ചു. മെഡിക്കല്‍ കോളേജില്‍നിന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഓമനയുടെ വെളിപ്പെടുത്തലില്‍ ഷാഫി ഇവിടെ എത്തിയത് ജോത്സ്യന്‍ ചമഞ്ഞാണെന്ന് വ്യക്തമാണ്. മകന് മദ്യത്തില്‍ കൈവിഷം നല്‍കിയതായി ഇവരെ വിശ്വസിപ്പിച്ച് ആഭിചാരകര്‍മ്മം നടത്തിയെന്നും ഇതിന്റെ ഭാഗമായായിട്ടാണ് സ്വകാര്യ ഭാഗങ്ങളില്‍ മെഴുകുതിരി ഉരുക്കി പൊള്ളിക്കുകയും ദേഹത്ത് വരിഞ്ഞ് മുറിവേല്‍പ്പിക്കുകയും ചെയ്തതെന്നാണ്‌ പൊലീസ് സംശയിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button