KeralaLatest NewsNews

കൊലകള്‍ക്ക് ശേഷം മാംസം വില്‍ക്കാനായിരുന്നു പദ്ധതി, അതിനാണ് മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് പ്രതികള്‍

തനിക്ക് കൊല ചെയ്യുന്നത് ഒരു ഹരമെന്ന് ഷാഫി: കൊലകള്‍ക്ക് ശേഷം മാംസം വില്‍ക്കാനായിരുന്നു പദ്ധതി, അതിനാണ് മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് പ്രതികള്‍

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട ആഭിചാര കൊലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണ സംഘം. കൊലകള്‍ക്ക് ശേഷം മാംസം വില്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും ഷാഫിയും സംഘവും പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്ന് ലൈലയെയും ഭഗവല്‍ സിംഗിനെയും ഷാഫി പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍ ഇവര്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്.

Read Also: ഇലന്തൂര്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിവരങ്ങള്‍ പുറത്ത്

ആഭിചാര കൊലയ്ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കാതെ വെട്ടി കഷ്ണങ്ങള്‍ ആക്കിയത് എന്തിനെന്ന സംശയം അനേ ഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇക്കാര്യം ആരാഞ്ഞപ്പോഴാണ് പ്രതികള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആഭിചാര കൊല നടത്താമെന്ന തീരുമാനം ആദ്യം എടുത്തത് ഭഗവല്‍ സിംഗ് ആയിരുന്നു. തുടര്‍ന്ന് ഷാഫിയെ സമീപിച്ചു.

ആദ്യം പറഞ്ഞത് ഭഗവല്‍ സിംഗാണ്. ഇത് പ്രകാരമാണ് റോസ്ലിയെ എത്തിച്ച് ആഭിചാര കൊല നടത്തിയത്. ഇതിന് ശേഷം മനുഷ്യ മാംസം വാങ്ങുകയും കഴിക്കുകയും ചെയ്യുന്ന വലിയൊരു സംഘം ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവര്‍ക്ക് മാംസം വിറ്റാല്‍ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്നും ഷാഫി ഭഗവല്‍ സിംഗിനോടും ഭാര്യയോടും പറഞ്ഞു. ഈ പണം കൊണ്ട് സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും ഷാഫി വിശ്വസിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.

പിറ്റേ ദിവസം മൃതദേഹം വാങ്ങാന്‍ വരുമെന്ന് ആയിരുന്നു ഷാഫി പറഞ്ഞത്. എന്നാല്‍ ആരും വന്നില്ല. ഇക്കാര്യം ആരാഞ്ഞപ്പോള്‍ റോസ്ലിനെ കൊലപ്പെടുത്തിയ സമയവും രീതിയും ശരിയായില്ലെന്നും അതിനാല്‍ മാംസം വാങ്ങാന്‍ ആരും വരില്ലെന്നുമായിരുന്നു പറഞ്ഞത്. ഇതേ തുടര്‍ന്നാണ് രണ്ടാമത്തെ ആഭിചാര കൊലയ്ക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.

അതേസമയം, ഇരുകൊലകളുടെയും പേരില്‍ ലൈലയെയും ഭഗവല്‍ സിംഗിനെ ഭീഷണിപ്പെടുത്താനായിരുന്നു ഷാഫിയുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക അഭിവൃദ്ധി നേടിത്തരാമെന്ന് പറഞ്ഞ് പല തവണയായി ആറ് ലക്ഷത്തോളം രൂപ ഭഗവല്‍ സിംഗില്‍ നിന്നും ഷാഫി കൈപ്പറ്റിയിരുന്നു. ഇത് ഭവഗല്‍ സിംഗ് തിരിച്ച് ചോദിച്ചിരുന്നു. ഇതോടെ പണം തിരികെ നല്‍കാതിരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ഷാഫി ചിന്തിച്ചു തുടങ്ങിയിരുന്നു. രണ്ടാമത്തെ ആഭിചാര കൊല കൂടി നടത്തി ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം തിരികെ നല്‍കാതിരിക്കാമെന്നായിരുന്നു ഷാഫിയുടെ ചിന്ത.

തനിക്ക് കൊല ചെയ്യുന്നത് ഒരു ഹരമായിരുന്നുവെന്നാണ് ഷാഫി പോലീസിനോട് പറഞ്ഞത്. ശരീരത്തില്‍ വരഞ്ഞ് മുറിവുണ്ടാക്കുമ്പോഴും കൊല്ലുമ്പോഴും വെട്ടി നുറുക്കുമ്പോഴുമെല്ലാം ഹരമായിരുന്നുവെന്നാണ് ഷാഫി പോലീസിന് നല്‍കിയ മൊഴി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button