IdukkiLatest NewsKeralaNattuvarthaNews

യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി:ഭര്‍ത്താവ് അറസ്റ്റില്‍,രണ്ടാംഭാര്യയുടെ ആത്മഹത്യ വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍

വാഗമൺ കോലാഹലമേട് ശംങ്കുശേരിൽ ശരത്ത് ശശികുമാറി(31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്

വാഗമണ്‍: ഇടുക്കിയില്‍ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിൽ. വാഗമൺ കോലാഹലമേട് ശംങ്കുശേരിൽ ശരത്ത് ശശികുമാറി(31)നെയാണ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈ പന്ത്രണ്ടാം തീയതിയാണ് സംഭവം. ശരത്തിന്‍റെ ഭാര്യ രമ്യ എന്ന് വിളിക്കുന്ന ശരണ്യ (20) ആണ് ആത്മഹത്യ ചെയ്തത്. ശരത്തിന്‍റെ രണ്ടാം ഭാര്യയായിരുന്നു വാഗമൺ പാറക്കെട്ട് സ്വദേശിയായ ശരണ്യ. ഗാർഹിക പീഡനത്തെ തുടർന്നാണ് ശരണ്യ മരിച്ചതെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.

Read Also : പാലക്കാട് ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് അധ്യാപികക്കും വിദ്യാർത്ഥികൾക്കും പരുക്ക്

തുടർന്ന്, ബന്ധുക്കളുടെ പരാതിയില്‍ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ശരത്തിൽ നിന്നു നിരന്തരം മാനസികപീഡനവും ഉപദ്രവവും രമ്യ നേരിട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന്, പൊലീസ് ശരത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു വർഷം മുമ്പായിരുന്നു ശരത്തിന്‍റെയം ശരണ്യയുടെയും വിവാഹം. ശരത്തിന്‍റെ ആദ്യ ഭാര്യയും ആത്മഹത്യ ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത ശരത്തിനെ പൊലീസ് പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം കോടതി ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button