Latest NewsKeralaNews

കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍

ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്ന സന്തോഷ് ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ചാണ് ആക്രമണം നടത്താനെത്തിയത്

തിരുവനന്തപുരം: കുറവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് സ്റ്റേറ്റ് കാര്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തല്‍. ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായിരുന്ന സന്തോഷ് ഔദ്യോഗിക വാഹനത്തിന്റെ ബോര്‍ഡ് മറച്ചാണ് ആക്രമണം നടത്താനെത്തിയത്. മ്യൂസിയം വളപ്പില്‍ യുവതിക്കുനേരെ അതിക്രമം നടത്തിയതും ഇതേ കാറിലെത്തിയാണെന്ന് പൊലീസ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തിരിച്ചറിയാതിരിക്കാന്‍ പ്രതി മൊട്ടയടിച്ചതായും പൊലീസ് പറഞ്ഞു.

Read Also: ‘കേരളത്തിലെ സാധാരണ വീട്ടമ്മമാരുടെ ആസൂത്രണ മികവ് പോലും നയരൂപീകരണവും ആസൂത്രണവും നടത്തുന്ന കൊഞ്ഞാണന്മാർക്കില്ലാതെ പോയി’

അതേസമയം, സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേസില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്നും, വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനായ സന്തോഷിന് തന്റെ ഓഫീസുമായി ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റിയില്‍ സന്തോഷ് വേണമോ ഇല്ലയോ എന്നത് കേസിന്റെ മെറിറ്റ് നോക്കി തീരുമാനിക്കണമെന്നും അത് ഉടനെ ഉണ്ടാകണമെന്നും മന്ത്രി വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button