Latest NewsNewsIndia

ആയുസ് വര്‍ധിക്കുന്നതിനായി അമ്മ കുളക്കരയില്‍ പൂജ നടത്തവേ അതേ കുളത്തില്‍ വീണ് മകന്‍ മുങ്ങി മരിച്ചു

അമ്മ വിസമ്മതിച്ചിട്ടും സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ സത്യം സിംഗ് കുളിക്കാനായി ഇറങ്ങുകയായിരുന്നു

ലക്‌നൗ: ആയുസ് വര്‍ധിക്കുന്നതിനായി അമ്മ കുളക്കരയില്‍ പൂജ നടത്തവേ അതേ കുളത്തില്‍ മകന്‍ മുങ്ങി മരിച്ചു. ഉത്തര്‍പ്രദേശിലെ ദിയോറയിലാണ് നാടിനെ കണ്ണീരാഴ്ത്തിയ സംഭവം നടന്നത്. സത്യം സിംഗ് (17) ആണ് മരിച്ചത്. മകന്റെ ദീര്‍ഘായുസിനായി അമ്മ ഉഷ ഛാത്ത് പൂജ നടത്തുന്നതിനിടെയാണ് സംഭവം.

അമ്മ വിസമ്മതിച്ചിട്ടും സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ സത്യം സിംഗ് കുളിക്കാനായി ഇറങ്ങുകയായിരുന്നു. കുളത്തിന്റെ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റത്ത് എത്താന്‍ എല്ലാവരും മത്സരിച്ച് നീന്തുന്നതിനിടെയാണ് കുട്ടി മുങ്ങി പോയത്. സത്യം സിംഗിന് നീന്തല്‍ വശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍ തന്നെ വീട്ടുകാര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആരോഗ്യ നില മോശമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഏറെ നാളായി സത്യം സിംഗ് അസുഖ ബാധിതനായിരുന്നുവെന്നും നില വഷളായ അവസ്ഥയിലായിരുന്നുവെന്നും അമ്മ ഉഷ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button