KeralaLatest NewsNews

ഷാരോണ്‍ കൊലക്കേസ്: വിഷക്കുപ്പി കുളത്തില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് പൊലീസ് കണ്ടെത്തി. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.

Read Also: വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുന്നുവെന്ന് വി ശിവൻകുട്ടി

ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ കൂടിയാണ് ഇപ്പോള്‍ പൊലീസ് പ്രതി ചേര്‍ത്തത്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ഇരുവരും ചേര്‍ന്ന് വിഷം ചേര്‍ത്ത കഷായത്തിന്റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button