തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയതോടെ ഒന്നാം പ്രതി ഗ്രീഷ്മയെ അട്ടകുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. ജാമ്യം ലഭിക്കുന്നത് വരെ ഗ്രീഷ്മയെ പാർപ്പിച്ചിരുന്നത് അട്ടകുളങ്ങര വനിത ജയിലിൽ ആയിരുന്നു. നാളെ കോടതി ശിക്ഷാ വിധി പറയും.
ഫോർട്ട് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമാണ് ജയിലിലേക്ക് മാറ്റിയത്. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരെന്നായിരുന്നു കോടതി വിധി. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.
മതിയായ തെളിവില്ലെന്ന കണ്ടെത്തലിലാണ് സിന്ധുവിനെ വെറുതെ വിട്ടത്.
കൊലപാതകം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Post Your Comments