കൊച്ചി: കേരള സര്‍ക്കാരിന്റെ പ്രഥമ കേരള ശ്രീ പുരസ്‌കാരം ലഭിച്ചയാള്‍ താനല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു. പുരസ്‌കാരം ലഭിച്ചത് ശാസ്ത്രകാരനായ ഡോ. ബിജുവിനാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. മാധ്യമങ്ങളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ നിരന്തരം വരുന്നത് കൊണ്ടാണ് താന്‍ ഇത് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. ബിജുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;
‘ആളുകളുടെയും മാധ്യമങ്ങളുടെയും വിളിയും അഭിനന്ദനങ്ങളും ഒട്ടേറെ വരുന്നുണ്ട്. ആ കേരള ശ്രീ ഞാനല്ല എന്ന വിവരം അറിയിച്ചുകൊള്ളട്ടെ അത് വേറെ ഒരു ഡോ ബിജു ആണ്, ശാസ്ത്രകാരന്‍…ദേശീയ അവാര്‍ഡ് ഒക്കെ കുറെ തവണ കിട്ടിയിട്ടുണ്ടെന്നേ ഉള്ളൂ പക്ഷേ ഒരു സംസ്ഥാന പുരസ്‌കാരം പോലും ജീവിതത്തില്‍ ഇതേവരെ കിട്ടിയിട്ടില്ലാത്ത ആളാണ്…അപ്പോഴാ സംസ്ഥാനത്തിന്റെ കേരള ശ്രീ…’
മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ ബാധിച്ച് 44 കാരന്‍ മരിച്ചു
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമാണ് ‘കേരള ജ്യോതി’, ‘കേരള പ്രഭ’, ‘കേരള ശ്രീ’ പുരസ്‌കാരങ്ങള്‍. ഇതിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ബിജുവിന്റെ പ്രതികരണം.
എംടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വെക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.
Post Your Comments