സിഡ്നി: ടി20 ലോകകപ്പിൽ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ നാളെ ഇറങ്ങും. ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിന് മുമ്പായി ആശങ്കയുടെ വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. മത്സരത്തിന് വേദിയായ അഡ്ലെയ്ഡില് ഇന്ന് രാവിലെ മുതല്‍ കനത്ത മഴയാണ്.
അതേസമയം, മഴ സാധ്യതയുണ്ടെങ്കിലും മത്സരം നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ന് 95 ശതമാനം മഴ സാധ്യത പ്രവചിക്കപ്പെട്ട അഡ്ലെയ്ഡില് മത്സര ദിവസമായ ബുധനാഴ്ച 70 ശതമാനം മഴ സാധ്യതയാണ് ഓസ്ട്രേലിയന്‍ കാലവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ആകാശം മേഘാവൃതമായിരിക്കുമെന്നും നാളെ ഒരു മില്ലി മീറ്റര്‍ മുതല്‍ മൂന്ന് മില്ലി മീറ്റര്‍ വരെ മഴ പെയ്യാനിടയുണ്ടെന്നുമാണ് പ്രവചനം. ബുധനാഴ്ച അഡ്ലെയ്ഡില് 25-35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്. എന്നാൽ, ഇരു ടീമിനും സെമി ബര്‍ത്ത് ഉറപ്പാക്കാനുള്ള പോരാട്ടം ഏറെ നിര്‍ണായകമാണ്.
Read Also:- പുല്‍വാമ ഭീകരാക്രമണം ആഘോഷിച്ചു: യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്ക്കുന്നു. നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്.
Post Your Comments