KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

‘ഞാൻ എന്റെ ഭർത്താവിന് വേണ്ടി ചെയ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിക്കുന്നത്’

കൊച്ചി: മലയാളത്തിന്റെ പ്രിയ നടിയാണ് മീന. താരത്തിന്റെ ഭർത്താവിന്റെ മരണം സിനിമാ ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു. വിദ്യാസാഗറിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചു മീന പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു.

‘തന്റെ ഭർത്താവു മരിച്ചപ്പോൾ താൻ ആയിരുന്നു ശവ സംസ്കാര കർമ്മങ്ങൾ ചെയ്തത്. എന്നാൽ, താൻ അങ്ങനെ ചെയ്തതിന്റെ പേരിൽ ഒരുപാട് പഴി വാങ്ങേണ്ടി വന്നു. ആ സമയം എന്റെ മനസ് വേറൊരു ലോകത്താണ്. ഞാൻ ഒന്നും അറിയുന്നു പോലുമില്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനോടുള്ള കടമയാണ് ചെയ്തത്. എന്റെ ഭർത്താവിന് എന്താണ് ഇഷ്ടം എന്ന് എനിക്കെ അറിയൂ,’ മീന പറയുന്നു.

പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എംടിക്ക് കേരള ജ്യോതി, മമ്മൂട്ടി ഉൾപ്പെടെ 3 പേർക്ക് കേരള പ്രഭ

‘ഞാൻ എന്റെ ഭർത്താവിന് വേണ്ടി ചെയ്യ്ത കാര്യങ്ങൾ എന്തിനാണ് മറ്റുള്ളവർ ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ ചിന്താഗതി എന്തണെന്നു എനിക്കെ അറിയൂ, അദ്ദേഹം ആഗ്രഹിക്കുന്നത് ഞാൻ ആ കർമ്മങ്ങൾ ചെയ്യാൻ ആണ്, സാഗർ വളരെ പ്രാക്ടിക്കൽ ആയ ഒരാൾ ആയിരുന്നു. എന്റെ അച്ഛൻ മരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിനോട് പറഞ്ഞു അച്ഛന് വേണ്ട കർമ്മങ്ങൾ ചെയ്യാൻ. എന്നാൽ, അദ്ദേഹം എന്നോട് പറഞ്ഞത് നീ അദ്ദേഹത്തിന്റെ മകൾ ആണ്, അതുകൊണ്ടു നിനക്കാണ് ഇതിനെ അവകാശം. അതാണ് അദ്ദേഹം. അപ്പോൾ അദ്ദേഹത്തിന്റെ മരണത്തിലെ ചടങ്ങുകൾ എനിക്കും മക്കൾക്കും ചെയ്യാം,’ മീന കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button