പാലക്കാട്: വിവാഹ പിറ്റേന്ന് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. അളകാപുരി കോളനിയിലെ പഴനിച്ചാമിയുടെ മകൾ നന്ദിനിയാണ് (21) മരിച്ചത്.
ഞായറാഴ്ചയായിരുന്നു പൊള്ളാച്ചി സ്വദേശിയുമായി നന്ദിനിയുടെ വിവാഹം നടന്നത്. അന്നേദിവസം നന്ദിനിയുടെ വീട്ടിൽ തന്നെയായിരുന്നു ഇവർ തങ്ങിയത്.
പിറ്റേന്ന് വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതാകുകയായിരുന്നു. ഇതറിഞ്ഞ് നന്ദിനിയുടെ സഹോദരൻ തിരച്ചിൽ നടത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Post Your Comments