ആഗ്ര: വ്യാജ ആധാര്‍ കാര്‍ഡുകളുമായി ഉസ്ബക്കിസ്ഥാന് സ്വദേശികളായ രണ്ട് വനിതകള്‍ ആഗ്രയില്‍ പിടിയില്‍. ദക്ഷിണ ഡല്‍ഹിയിലെ വിലാസത്തിലാണ് ഇവര്‍ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയത്.
ഇവരുടെ പക്കല്‍ പാസ്പോര്‍ട്ടോ വിസയോ ഉണ്ടായിരുന്നില്ല. താജ്ഗഞ്ചിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന ഇവരുടെ പക്കല്‍ നിന്നം 33,000 രൂപയും രണ്ട് മൊബൈല്‍ ഫോണും പിടിച്ചെടുത്തു.
ഇവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച പാസ്പോര്‍ട്ടിന്റെ ചിത്രത്തില്‍ നിന്നാണ് ഉസ്ബക്കിസ്ഥാന് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. ഇന്റലിജന്‍സ് വിഭാഗവും ഡല്‍ഹി പോലീസുമായി ചേര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് താജ്ഗഞ്ച് എസ്.എച്ച്.ഒ പറഞ്ഞു. ഉസ്ബക്കിസ്ഥാന് എംബസിയിലും ബന്ധപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയാണ് ഇരുവരും പിടിയിലായത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തത്. ആധാര്‍ കാര്‍ഡ് ആണ് രേഖയായി കാണിച്ചത്. ഇവരുടെ ആധാര്‍ കാര്‍ഡിലും പാസ്പോര്‍ട്ടിലും വ്യത്യസ്ത പേരുകളാണ് നല്‍കിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
Post Your Comments