ജൂലൈ 7, 2015 – മോദി ഉസ്ബക്കിസ്ഥാനിൽ – നല്ല തുടക്കം
ഉസ്ബക്കിസ്ഥാനിൽ വിമാനം ഇറങ്ങിയ മോദി ഉസ്ബക് പ്രസിഡണ്ട് ഇസ്ലാം കരിമോവിനെ സന്ധിച്ചു. ഇന്ത്യയും ഉസ്ബക്കിസ്ഥാനും ആയി വിവിധ രംഗങ്ങളിൽ സഹകരിക്കാൻ ഉള്ള കരാറിൽ മോദിയും കരിമോവും ഒപ്പ് വക്കുന്നു.. തന്ത്ര പ്രധാനമായ സൈനിക നീക്കങ്ങളിൽ സഹകരിക്കാനും തീവ്രവാദത്തെ ചെറുക്കുന്നതും കൂടാതെ ഉസ്ബക്കിസ്ഥാന് സൈബർ സെക്യൂരിറ്റി രംഗത്ത് ശക്തമായ രീതിയിൽ പ്രവർത്തിക്കാൻ ഉള്ള സാങ്കേതിക സഹായങ്ങൾ ഇന്ത്യ വാഗ്ദാനം ചെയ്തു. പകരം റഷ്യ – മദ്ധ്യേഷ്യ മേഖലയിലേക്ക് ഇന്ത്യയുടെ റെയിൽ – റോഡ് ഗതാഗതത്തിനു വേണ്ട എല്ലാ സഹായങ്ങളും ഉസ്ബക്കും വാഗ്ദാനം ചെയ്തു. ആദ്യ സ്റ്റോപ്പിൽ മോദി വിജയം നേടി.
11 ജൂലൈ 2015 – മോദി തുർക്ക്മെനിസ്താനിൽ
തുർക്കുമെനിസ്ഥനും ആയി ഇന്ത്യ ഒപ്പ് വച്ച കരാറുകളിൽ സൈനിക നീക്ക സഹകരണ ഉടമ്പടി ഉണ്ടെങ്കിലും മറ്റു രണ്ടു കരാറുകൾ ആണ് അധികം ശ്രദ്ധയിൽ പെട്ടത്. തുർക്ക്മെനിസ്ഥാൻ ലോകത്തെ നാലാമത്തെ വലിയ ഗ്യാസ് ഉത്പാദകർ ആണ്. ഇന്ത്യയും അഫ്ഗാനും പാകിസ്ഥാനും തുർക്ക്മെനിസ്ഥാനും ചേർന്നുള്ള TAPI pipeline project നെ പറ്റിയുള്ള ചർച്ചയിലെ മോദി നിർദേശിച്ച ഒരു പ്രധാന മാറ്റം ലോക ശ്രദ്ധ ആകർഷിച്ചിരുന്നു . അഫ്ഗാനും പാകിസ്ഥാനും കടന്നു ഇന്ത്യയിലേക്ക് പൈപ്പ്ലൈൻ വഴി ഗ്യാസ് എത്തിക്കാനുള്ള കരാറിൽ അഫ്ഗാനും പാകിസ്ഥാനും ഒഴിവാക്കി ഇറാനിലെ ചാബ്ബർ തുറമുഖം വഴി ഇന്ത്യയുടെ ONGC വിദേശ് ലിമിറ്റഡും ആയി സഹകരിച്ചു പദ്ധതി വേഗത്തിൽ ആക്കണം എന്ന് മോദി ആവശ്യപ്പെട്ടത് ഈ പദ്ധതിക്ക് ഇത്ര നാളും തുരങ്കം വച്ച് കൊണ്ടിരുന്ന പാകിസ്താന് കിട്ടിയ മുഖമടച്ച അടിയായിരുന്നു. അതിനു വേണ്ടി ONGC വിദേശ് തുർക്ക്മെനിസ്താനിൽ ഉടനെ ഓഫീസ് തുറക്കും . അഷ്ഗബാത് കരാർ പ്രകാരം കസാഖ് – തുർക്ക് – ഇറാൻ രാജ്യങ്ങൾ തമ്മിൽ റെയിൽ ഗതാഗതം ഉണ്ടാക്കുന്നതിനു ഇന്ത്യയെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി ഇറാൻ മുതൽ റഷ്യയും യൂറോപ്പിലേക്കും തുറക്കുന്ന സാമ്പത്തിക ഇടനാഴി ഉണ്ടാക്കാം എന്നും തീരുമാനം ആയി. പെട്രോകെമിക്കൽസ് & ഫെർറ്റിലൈസർസ് രംഗത്തും ഇന്ത്യക്ക് വേണ്ട സഹായം ചെയ്യാം എന്ന് തുർക്ക്മെന്‍ പ്രസിഡണ്ട് ഉറപ്പ് നല്കി. മിലിട്ടറി രംഗത്തുള്ള പരിശീലനവും സാങ്കേതിക സഹായവും ഇന്ത്യ വാഗ്ദാനം ചെയ്തു.. മോദിയുടെ യാത്ര തുർക്കിലും വിജയം. അടുത്തത് താജിക്കിസ്തനിൽ ..
ജൂലൈ 12 , 2015 – മോദി താജിക്കിസ്ഥാനിൽ ::
ഇന്ത്യക്ക് പുറമേ ഉള്ള ഇന്ത്യൻ വ്യോമസേനയുടെ ആദ്യ താവളം ആണ് താജിക്കിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് വളരെ ചേർന്നു കിടക്കുന്ന ഫർഖൊർ എയർബേസ്. വഖാൻ കോറിഡോർ എന്ന അഫ്ഗാനിസ്ഥാന്റെ നേരിയ ഒരു അതിർത്തി കരഭൂമി കടന്നാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്താന്റെ ഏതു നഗരത്തിൽ എത്താനും മിനിട്ടുകൾ മാത്രം മതി. ഇന്ത്യയുടെ ഈ സൈനിക താവളവും മറ്റു റെയിൽ റോഡ് സംവിധാനങ്ങളും താജിക്കിസ്ഥാനിൽ ഉള്ളത് ഏറ്റവും അലോസരപ്പെടുത്തുന്നത് പാകിസ്ഥാനെ മാത്രമല്ല ചൈനയെ കൂടി ആണ്. ചൈന ഇത് നേരിട്ട് പല തവണ താജിക് സർക്കാരിനെ അറിയിച്ചിട്ടും ഉണ്ട്. ഫർഖൊർ എയർബേസ് കൂടാതെ അയനി എയർബേസ് എന്ന ഒരു തന്ത്ര പ്രധാനമായ പഴയ റഷ്യൻ സൈനിക താവളത്തിന്റെ കാര്യത്തിൽ കൂടി തീരുമാനമെടുക്കാൻ മോദി താജിക്ക് പ്രസിഡണ്ട് ഇമാമലി റഹ്മാനെ നിർബ്ബന്ധിച്ചു കാണും എന്ന് വിശ്വസിക്കാം. പുതിയ സൈനിക താവളത്തിന്റെ കാര്യത്തിൽ ഉള്ള തീരുമാനം ഒന്നും പറഞ്ഞില്ല എങ്കിലും ഇന്ത്യയുമായുള്ള സൈനിക സഹകരണത്തിന് താജിക് സർക്കാർ കൂടി സമ്മതിച്ചതോടെ പാകിസ്ഥാനെ ഇന്ത്യ ഏതാണ്ട് എല്ലാ ഭാഗത്ത് നിന്നും പൂർണ്ണമായും വളഞ്ഞു കഴിഞ്ഞു. ഇനി നോർത്ത് – സൗത്ത് കോറിഡോർ കൂടി നിലവിൽ വരുന്നതോടെ റെയിൽ റോഡ് മാർഗ്ഗം ഇന്ത്യ മുഴുവൻ മദ്ധ്യേഷ്യയും യൂറോപ്പും ആയി ബന്ധം സ്ഥാപിക്കും എന്ന് മാത്രമല്ല പാകിസ്ഥാന്റെ ചുറ്റും ആയി ഇന്ത്യക്ക് അപ്പോൾ വ്യോമ – റെയിൽ – റോഡ് മാർഗ്ഗത്തിലൂടെയും നീക്കങ്ങൾ നടത്താൻ സാധിക്കും എന്നതും ശ്രദ്ധേയമാണ്..
2015 ജൂലൈ 12 – മോദി കിർഗിസ്ഥാൻ
മോദി കിർഗിസ്ഥാൻ മണ്ണിൽ വിമാനം ഇറങ്ങുന്നു. കിർഗിസ്ഥാൻ പ്രസിഡണ്ട് അല്മസ്ബെക് അതംബയേവിന്റെ വക ഊഷ്മള സ്വീകരണം ഏറ്റുവാങ്ങുന്നു . വിശദമായ ചർച്ചകൾക്ക് ശേഷം ഇന്ത്യയും കിർഗിസ്താനും വിവിധ വ്യാപാര – സൈനിക ഉടമ്പടികളിൽ ഒപ്പ് വക്കുന്നു. മിലിട്ടറി ഇൻഫോർമേഷൻ ടെക്നോളജി രംഗത്ത് ഇന്ത്യയുടെ സഹകരണത്തോട് കൂടി ഉള്ള സർവ്വേലൻസ് സംവിധാനവും പരിശീലനവും ഇന്ത്യ കിർഗിസ്ഥാന് ഉറപ്പു കൊടുത്തു എന്ന് കേന്ദ്രങ്ങൾ . അതായത് കഷ്മീരിനെല്ലാം അങ്ങ് വടക്ക് ഭാഗത്ത് അതിർത്തികളിൽ ചൈനയുടെ പടിഞ്ഞാറ് ഭാഗത്ത് ഇന്ത്യൻ കണ്ണുകൾ തുറന്നിരിക്കും. ഇന്ത്യൻ സൈന്യവും കിർഗ് സൈന്യവും തുടർന്നു പോരുന്ന സംയുക്ത സൈനിക അഭ്യാസവും നല്ല രീതിയിൽ തന്നെ ഇന്ത്യൻ “സ്പെഷ്യൽ ആർമ്മ്ഡ് ഫോർസസ്” തുടർന്നും മുന്നോട്ട് കൊണ്ട് പോവും.
ജൂലൈ 8 2015 – മോദി കസാഖ്സ്ഥാനിലേക്ക്
മോദി കസാഖ്സ്ഥാൻ പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയെവുമായി പ്രധാനപ്പെട്ട പല കരാറുകളും ഒപ്പ് വച്ചു. അതിൽ തന്ത്രപ്രധാനമായവ :: ഡിഫൻസ് രംഗത്ത് സഹകരിക്കാൻ ഉള്ള ഉടമ്പടി, സൈനിക പരിശീലനം, കൂടാതെ അവശ്യ സമയത്ത് Special Forces sharing , തീവ്രവാദത്തെ ചെറുക്കുന്നതിന് ടെക്നോളജി രംഗത്ത് ഉള്ള സഹായം എല്ലാം ഇന്ത്യ വാഗ്ദാനം ചെയ്തു. യുറേനിയം സമ്പുഷ്ടമായ കസാഖ്സ്ഥാനിൽ നിന്ന് ഇന്ത്യയുടെ NPCIL നു വേണ്ടി യുറേനിയവും വ്യാവസായിക ഇടനാഴിക്ക് വേണ്ടി ഇന്ത്യക്ക് വേണ്ട സഹായവും കസാഖ് വാഗ്ദാനം ചെയ്തു.
ഈ ഐതിഹാസിക സന്ദര്‍ശനത്തിനു ശേഷം മോദി പോയത് ഇന്ത്യയുടെ കരുത്തുറ്റ ഒരു സുഹൃദ്രാഷ്ട്രത്തിലേക്കാണ്. അതിന്‍റെ വിശദവിവരങ്ങള്‍ അടുത്ത ഭാഗത്തില്‍….
ലേഖന പരമ്പരയുടെ ആദ്യഭാഗം ഇവിടെ വായിക്കാം: http://goo.gl/WB2XMP
Post Your Comments