
മൂന്നാര്‍: പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവിന് അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. ഇടുക്കി സ്വദേശി ബിനോയിയെ ആണ് കോടതി ശിക്ഷിച്ചത്.
ഇടുക്കിയില്‍ 2020-ൽ ആണ് കേസിനാസ്പദമായ സംഭവം. ഇടുക്കി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പെണ്‍കുട്ടിയ്ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയതിനാണ് പൊലീസ് ബിനോയ്ക്കെതിരെ കേസെടുത്തത്.
Read Also : ദീപാവലി കാലത്ത് വമ്പിച്ച പടക്ക വിൽപ്പന, രാജ്യത്ത് വിറ്റഴിച്ചത് കോടികളുടെ പടക്കം
പെൺകുട്ടി തന്‍റെ വീട്ടില്‍ തുണി അലക്കിക്കൊണ്ടിരുന്നപ്പോഴാണ് സംഭവം. വീട്ടിലെത്തിയ ബിനോയ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് വിവാഹഭ്യർത്ഥന നടത്തുകയും പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോൾ ഉടുത്തിരുന്ന മുണ്ട് ഉയർത്തിക്കാട്ടി എന്നുമാണ് കേസ്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.
കുറ്റം തെളിഞ്ഞതോടെ കോടതി ബിനോയിയെ അഞ്ച് വര്‍ഷം തടവിന് വിധിക്കുകയായിരുന്നു. ശിക്ഷ ഒരുമിച്ച് ഒരു വർഷം അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് ഹാജരായി.
Post Your Comments