Latest NewsNewsTechnology

‘ആൾട്ടർ’ ഇനി ഗൂഗിളിന് സ്വന്തം, വെർച്വൽ ഐഡന്റിറ്റി അവതാറുകൾ എളുപ്പം സൃഷ്ടിക്കാൻ അവസരം

ആദ്യ കാലങ്ങളിൽ ഫെയ്സ്മോജി എന്ന പേരിലാണ് ആൾട്ടർ പ്രവർത്തനമാരംഭിച്ചത്

ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘ആൾട്ടർ’ സ്റ്റാർട്ടപ്പിനെ സ്വന്തമാക്കി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. ടെക് ക്രഞ്ചിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം നൂറുകോടി ഡോളറിനാണ് ഗൂഗിൾ ആൾട്ടറിനെ സ്വന്തമാക്കിയിരിക്കുന്നത്. പുതിയ സ്റ്റാർട്ടപ്പ് ഗൂഗിൾ ഏറ്റെടുത്തതോടെ, സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും ബ്രാൻഡുകൾക്കും ഇനി വെർച്വൽ ഐഡന്റിറ്റി അവതാറുകൾ എളുപ്പം സൃഷ്ടിക്കാൻ സാധിക്കും.

സ്റ്റാർട്ടപ്പിന്റെ ഇടപാടുമായി ബന്ധപ്പെട്ട ഏറ്റെടുക്കൽ നടപടികൾ രണ്ടു മാസം മുൻപ് പൂർത്തീകരിച്ചെങ്കിലും ഇരുകമ്പനികളും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. പ്രധാനമായും ഗെയിം കണ്ടന്റുകളുടെ വിപുലീകരണത്തിന് വേണ്ടിയാണ് ഈ സേവനം ഉപയോഗപ്പെടുത്തുക. കൂടാതെ, പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിനോട് മത്സരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Also Read: ജീവശാസ്ത്ര സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ മലയാളി സംരംഭകൻ, ലക്ഷ്യം ഇതാണ്

ആദ്യ കാലങ്ങളിൽ ഫെയ്സ്മോജി എന്ന പേരിലാണ് ആൾട്ടർ പ്രവർത്തനമാരംഭിച്ചത്. ഗെയിം, ആപ്പ് ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകളിലേക്ക് വിവിധ ഡിസൈനുകളിലുള്ള അവതാറുകൾ ചേർക്കാനാണ് ഫെയ്സ്മോജി ഉപയോഗിച്ചിരുന്നത്. പ്ലഗ് ആൻഡ് പ്ലേ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് അക്കാലയളവിൽ അവതാറുകൾ നിർമ്മിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button