ജീവശാസ്ത്ര സ്റ്റാർട്ടപ്പുകളിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ മലയാളി സംരംഭകനായ സാം സന്തോഷ്. റിപ്പോർട്ടുകൾ പ്രകാരം, സാം സന്തോഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സൈജെനോം ലാബ്സ് ആണ് കോടികളുടെ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നത്. ഇതിനായി 100 കോടിയോളം രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രധാനമായും ബയോനാനോ ടെക്നോളജി, സിന്തറ്റിക് ബയോടെക്നോളജി, ജെനോമിക്സ്, പ്രോട്ടിയോമിക്സ് അടക്കമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന 10 മുതൽ 20 വരെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്.
ജീവശാസ്ത്ര മേഖലയിലെ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നത്. അതേസമയം, ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരുസാത് സർവകലാശാലയുടെ സഹകരണത്തോടെ പിഎച്ച്ഡി പ്രോഗ്രാമും സൈജെനോം പ്രഖ്യാപിച്ചിരുന്നു. 2009 ലാണ് സൈജെനോം പ്രവർത്തനമാരംഭിച്ചത്. ജീവശാസ്ത്ര രംഗത്തെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾ സൈജെനോം ഇതിനോടകം കാഴ്ചവച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
Post Your Comments