ന്യൂദൽഹി : അൺബേബിൾ എന്ന വിവർത്തക സ്റ്റാർട്ടപ്പ് Widn.AI എന്ന പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സർവീസ് ആരംഭിച്ചു. കമ്പനിയുടെ സിഇഒ വാസ്കോ പെഡ്രോ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മൂന്ന് വർഷം കൊണ്ട് മനുഷ്യ വിവർത്തകരുടെ ആവശ്യം ഇല്ലാതാകുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ശുദ്ധമായ വിവർത്തനത്തിലേക്കുള്ള മാറ്റം
കമ്പനിയുടെ ടവർ എന്നറിയപ്പെടുന്ന വലിയ ഭാഷാ മാതൃക സംവിധാനത്തിലാണ് Widn.AI എന്ന പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ ആപ്പിന് മനുഷ്യന്റെ വാക്കുകളെ മനസിലാക്കാനും സൃഷ്ടിക്കാനും സാധിക്കും.കൂടാതെ ടവറിന് 32 വ്യത്യസ്ത ഭാഷകളെ മനുഷ്യ സഹായമില്ലാതെ വിവർത്തനം ചെയ്യാൻ സാധിക്കും. മുൻപത്തെ ഹൈബ്രിഡ് മോഡലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവ.
ഒരു ദശകത്തിന് മുൻപ് അൺബേബിൾ കമ്പനി തുടങ്ങുന്ന സമയം വിവർത്തന രംഗത്ത് Al ടെക്നോളജി ഇത്ര മാത്രം വിപുലീകരിച്ചിരുന്നില്ല. ഇവയ്ക്ക് തനിച്ച് വിവർത്തനം ചെയ്യാനും സാധിച്ചിരുന്നില്ല. തുടക്കത്തിൽ കൃത്യത ഉറപ്പാക്കാൻ മനുഷ്യ എഡിറ്റർമാരുമായി മെഷീൻ ലേണിംഗ് സംയോജിപ്പിച്ചാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അൺബേബിൾ വിശ്വസിക്കുന്നത് Al വിദ്യയ്ക്ക് ബുദ്ധിമുട്ടുള്ളതും ഇല്ലാത്തതുമായ എല്ലാ വിവർത്തനങ്ങളും തനിയെ ചെയ്യാൻ സാധിക്കുമെന്നാണ്.
ഇപ്പോൾ ഗൂഗിൾ ട്രാൻസലേറ്റ്, ജർമ്മൻ സ്റ്റാർട്ടപ്പ് ആയ ഡീപൽ തുടങ്ങിയ സർവീസുകളായിട്ടാണ് കമ്പനിയുടെ മത്സരം. പ്രധാനമായും വിവിധ ഭാഷകളിലുടനീളം വിവർത്തന സേവനങ്ങൾ നൽകുന്നതിന് ഈ കമ്പനികൾ ലാർജ് ലാഗ്വോജ് മോഡൽസിനെ സ്വാധീനിക്കുന്നുണ്ട്.
അതേ സമയം വിപണിയുടെ ഗണ്യമായ പങ്ക് പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ Al മേഖലയിലെ പൂർണ്ണമായ പരിഹാരങ്ങൾ നൽകാനാണ് അൺബേബിൾ കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. Widen .AI യുടെ വികസനത്തിനും വിപുലീകരണത്തിനുമായി ഏകദേശം 166 കോടി രൂപ മുതൽ 415 കോടി വരെ സമാഹരിക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്.
മനുഷ്യ വിവർത്തകരുടെ ഭാവിയിലെ പങ്ക്
മനുഷ്യ വിവർത്തകരുടെ ആവശ്യം കുറയുന്നത് ഈ തൊഴിലിൻ്റെ ഭാവിയെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഒരു പക്ഷേ വിവർത്തന ജോലികളിൽ ഭൂരിഭാഗവും AI കൈകാര്യം ചെയ്തേക്കാം.
എന്നാൽ പല സങ്കീർണ്ണമായ വിവർത്തന പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്നതിൽ മനുഷ്യൻ ഇപ്പോഴും സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ AI സാങ്കേതികവിദ്യ പുരോഗമിക്കുമ്പോൾ വിവർത്തകരുടെ പരമ്പരാഗത പങ്ക് ഗണ്യമായി വികസിച്ചേക്കാനാണ് സാധ്യത
Post Your Comments