Latest NewsNewsBusiness

ഉഡാൻ: ഇത്തവണ നേടിയത് ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ്

100 ശതമാനം പേയ്മെന്റ് സെക്യൂരിറ്റി ഉറപ്പുവരുത്തുന്നുണ്ട്

സ്റ്റാർട്ടപ്പ് മേഖലയിൽ മികച്ച നേട്ടവുമായി ഉഡാൻ. രാജ്യത്തെ സ്റ്റാർട്ടപ്പുകൾ ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെ ദശലക്ഷം ഡോളറിന്റെ ഫണ്ടാണ് ഉഡാൻ നേടിയെടുത്തത്. കണക്കുകൾ പ്രകാരം, 120 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗാണ് ഇത്തവണ നേടിയിരിക്കുന്നത്. പ്രമുഖ ബി-ടു-ബി ഇ- കൊമേഴ്സ് സ്റ്റാർട്ടപ്പാണ് ഉഡാൻ.

പുതിയ ഫണ്ടിംഗ് ലഭിച്ചതോടെ, നാല് പാദത്തിനിടെ ഉഡാൻ നേടുന്ന ആകെ ഫണ്ടിംഗ് 350 ദശലക്ഷം ഡോളർ കടന്നു. അതേസമയം, ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് രണ്ടു വർഷത്തെ കുറഞ്ഞ തുകയായ 2.7 ശതകോടി ഡോളറിൽ എത്തിയിട്ടുണ്ട്. ഇക്കാലയളവിൽ രാജ്യത്ത് 205 ഇടപാടുകളാണ് നടന്നിട്ടുള്ളത്.

Also Read: ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തി : മധ്യവയസ്കൻ അറസ്റ്റിൽ

ചെറുകിട ഉൽപ്പാദകരെയും, കർഷകരെയും, ചെറുകിട ബ്രാൻഡുകളെയും ബന്ധിപ്പിച്ചാണ് ഉഡാൻ സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം. ഇതിലൂടെ ഉൽപ്പാദകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്കായുളള വിപണി കണ്ടെത്താൻ സാധിക്കും. 100 ശതമാനം പേയ്മെന്റ് സെക്യൂരിറ്റി ഉറപ്പുവരുത്തുന്നുണ്ട്. സുതാര്യമായ പ്രവർത്തനങ്ങളിലൂടെ ജനപ്രീതി നേടാൻ ഇതിനോടകം ഉഡാന് സാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button