KeralaNewsBusiness

സംരംഭക വർഷം പദ്ധതി: 145 ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് അര ലക്ഷത്തിലേറെ സംരംഭങ്ങൾ

സംരംഭക വർഷം പദ്ധതിയുടെ പ്രചരണാർത്ഥം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു

സംസ്ഥാനത്ത് സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങൾ. പദ്ധതി ആരംഭിച്ച് 145 ദിവസങ്ങൾ പിന്നിടുമ്പോഴാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടാതെ, പട്ടിക വിഭാഗം സംരംഭങ്ങളുടെതായി 2,300 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കണക്കുകൾ പ്രകാരം, 50,218 സംരംഭങ്ങളിലായി 2,970 കോടി രൂപയുടെ നിക്ഷേപവും 1,10,183 തൊഴിലവസരങ്ങളുമാണ് വന്നിട്ടുള്ളത്. കൃഷി- ഭക്ഷ്യ സംസ്കരണം, ടെക്സ്റ്റൈൽ- ഗാർമെന്റ്സ്, ഇലക്ട്രിക്കൽ- ഇലക്ട്രോണിക്സ്, എന്നീ സംരംഭ മേഖലകളിലാണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ നടന്നിട്ടുള്ളത്.

Also Read: മീഷോ: 90 നഗരങ്ങളിലെ പലചരക്ക് സാധനങ്ങളുടെ കച്ചവടം നിർത്തി

സംരംഭക വർഷം പദ്ധതിയുടെ പ്രചരണാർത്ഥം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 1,034 തദ്ദേശസ്ഥാപനങ്ങളിലായി 1,158 പൊതു ബോധവൽക്കരണ പരിപാടികളാണ് നടത്തിയത്. കൂടാതെ, വിദേശ മലയാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ നോർക്കയുടെ സഹായത്തോടെ ശിൽപശാല നടത്താനും പദ്ധതിയിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button