തളിപ്പറമ്പ്: ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥിനിയെ ശല്യപ്പെടുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പൂമംഗലത്തെ വി.വി. സലീം ആണ് അറസ്റ്റിലായത്.
തളിപ്പറമ്പ് സ്റ്റാൻഡിൽ ആണ് സംഭവം. ബസിൽ നിന്ന് കയറുന്നതിനിടയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സലീം ലൈംഗിക ഉദ്ദേശ്യത്തോടെ കയറിപ്പിടിച്ച് അപമാനിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
Read Also : ഷാരോണിന്റെ കൊലയ്ക്കു പിന്നിൽ അന്ധവിശ്വാസം: ജാതകദോഷത്തിൽ ഗ്രീഷ്മയും കുടുംബവും വിശ്വസിച്ചിരുന്നു
പെൺകുട്ടി ബഹളംവെച്ചതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തുടർന്ന്, പോക്സോ നിയമപ്രകാരം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സലീമിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments