ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപത്തിൽ വൻ വർദ്ധനവ്. 9 മാസത്തെ തുടർച്ചയായ ഇടിവിനു ശേഷമാണ് ഒക്ടോബറിൽ വീണ്ടും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ഉണർവിന്റെ പാതയിൽ തിരിച്ചെത്തുന്നത്. സെപ്തംബറിനേക്കാൾ 39 ശതമാനം വർദ്ധനവോടെ 108 കോടി ഡോളറിന്റെ (ഏകദേശം 8,856 കോടി രൂപ) നേട്ടമാണ് ഒക്ടോബറിൽ കൈവരിച്ചിരിക്കുന്നത്. അതേസമയം, 2021 ഒക്ടോബറിൽ ലഭിച്ച കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 69 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്.
ബൈജൂസ്, ഉഡാൻ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകൾ ഇത്തവണ വൻ നിക്ഷേപങ്ങളാണ് കരസ്ഥമാക്കിയത്. ബൈജൂസ് സീരീസ്- എഫ് ഫണ്ടിംഗിലൂടെ നിലവിലെ നിക്ഷേപകരിൽ നിന്നും 25 കോടി ഡോളർ (ഏകദേശം 2,050 കോടി രൂപ) സമാഹരിച്ചിട്ടുണ്ട്. കൂടാതെ, ഉഡാൻ നിലവിലെ ഓഹരി നിക്ഷേപകരിൽ നിന്ന് 12 കോടി ഡോളറാണ് (ഏകദേശം 985 കോടി രൂപ) സമാഹരിച്ചത്. ബി2ബി ഇ- കൊമേഴ്സ് സ്ഥാപനമാണ് ഉഡാൻ. അതേസമയം, വിദ്യാഭ്യാസ രംഗത്തെ സ്റ്റാർട്ടപ്പുകൾക്ക് ഇത്തവണ ഫണ്ടിംഗ് കുറഞ്ഞിട്ടുണ്ട്. ഈ രംഗത്ത് 38 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
Also Read: ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം പോസിറ്റീവ് ട്രാക്കിലേക്ക്, ഉൽപ്പാദന സൂചികകൾ ഉയർന്നു
Post Your Comments