കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾക്ക് വൻ നേട്ടം. സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാമിലാണ് കേരള സ്റ്റാർട്ടപ്പുകൾക്ക് വിജയം കൈവരിക്കാൻ കഴിഞ്ഞത്. സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് പ്രോഗ്രാമിന്റെ നാലാമത്തെ കൂട്ടായ്മയിൽ ടൈ കേരള നാമനിർദ്ദേശം ചെയ്ത 7 സ്റ്റാർട്ടപ്പുകൾക്കാണ് നേട്ടം. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് 140 സംരംഭക ടീം പങ്കെടുത്ത കൂട്ടായ്മ കൂടിയാണിത്.
ബ്ലൂടിംബ്രെയും ഫോണോജിക്സുമാണ് ടോപ്-6 ൽ ഇടം നേടിയ സ്റ്റാർട്ടപ്പുകൾ. വളർന്നുവരുന്ന സംരംഭക സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള ഓൺലൈൻ പ്രോഗ്രാമാണ് സ്റ്റാൻഫോർഡ് സീഡ് സ്പാർക്ക് ഒരുക്കുന്നത്. അഞ്ചുമാസമാണ് പ്രോഗ്രാമിന്റെ കാലാവധി. സംരംഭകർക്കായി നിരവധി അവസരങ്ങളാണ് ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്നത്. സംരംഭകരുടെ ആശയങ്ങൾ വിപുലീകരിക്കാനും നെറ്റ്‌വർക്ക് വളർത്താനും ബിസിനസ് മേഖലയിൽ കഴിവ് തെളിയിക്കാനും ഈ പ്രോഗ്രാമിലൂടെ സാധ്യമാകും.
Also Read: ഇന്ത്യയുടെ ആഭരണ കയറ്റുമതിയിൽ 15 ശതമാനവും യുഎഇയിലേക്ക്, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
കഴിഞ്ഞ വർഷം ടൈ കേരള മൂന്ന് സ്റ്റാർട്ടപ്പുകളാണ് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്. ഈ മൂന്ന് സ്റ്റാർട്ടപ്പുകളും പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു.
Post Your Comments