പ്രമുഖ ബ്യൂട്ടി ഇ-കൊമേഴ്സ് സ്റ്റാർട്ടപ്പായ പർപ്പിൾ യൂണികോൺ പട്ടികയിൽ ഇടം നേടി. സീരീസ് ഇ ഫണ്ടിംഗ് റൗണ്ടിൽ 33 മില്യൺ ഡോളർ സമാഹരിച്ചതോടെയാണ് പർപ്പിൾ യൂണികോൺ പട്ടികയിൽ ഇടം നേടിയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പാണ് പർപ്പിൾ.
യൂണികോൺ പട്ടികയിൽ ഇടം നേടുന്ന 102 മത്തെ കമ്പനിയാണ് പർപ്പിൾ. പ്രതിമാസം 7 മില്യൺ സജീവ ഉപഭോക്താക്കളുള്ള പർപ്പിൾ സ്ഥാപിതമായത് 2012 ലാണ്. സെക്വോയ ക്യാപിറ്റൽ ഇന്ത്യ, ഗോൾഡ്മാൻ സാച്ച്സ്, വെർലിൻ വെസ്റ്റ് എന്നിവയുടെ പിന്തുണ പർപ്പിളിന് ലഭിക്കുന്നുണ്ട്. നിലവിൽ, പർപ്പിളിന്റെ മൂല്യം 1.1 മില്യൺ ഡോളറാണ്. ഒരു ബില്യൺ ഡോളർ നേടുന്ന സ്വകാര്യ കമ്പനികളെയാണ് യൂണികോണെന്ന് വിശേഷിപ്പിക്കുക.
Post Your Comments